എല്ലാം വെറും തള്ള് മാത്രം... അടിമ ജീവിതങ്ങള്ക്കൊഴിച്ച് ബാക്കിയുള്ളവര്ക്കൊക്കെ ഇപ്പോള് കാര്യങ്ങള് ഏതാണ്ട് ബോധ്യമായി; സര്ക്കാര് ക്വാറന്റീന് നിര്ത്തിയതിനെ പരിഹസിച്ച് വി ടി ബല്റാം

കൊറോണ കാലത്തെ മുഖ്യമന്ത്രിയുടെയും സര്ക്കാരിന്റെയും അവകാശവാദങ്ങള് 90 ശതമാനവും തള്ള് മാത്രമെന്ന് കോണ്ഗ്രസ് നേതാവ് വി ടി ബല്റാമിന്റെ പരിഹാസം. അവകാശവാദങ്ങളില് വെറും പത്തു ശതമാനം മാത്രമാണ് കഴമ്പുള്ളത്. അടിമ ജീവിതങ്ങള്ക്കൊഴിച്ച് ബാക്കിയുള്ളവര്ക്കൊക്കെ ഇപ്പോള് കാര്യങ്ങള് ഏതാണ്ട് ബോധ്യമായി വരികയാണെന്നും ബല്റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
ബാത്റൂം സൗകര്യത്തോടു കൂടിയ രണ്ടര ലക്ഷം ബെഡ്ഡുകളാണ് തിരിച്ചെത്തുന്നവര്ക്കായി തയ്യാറാക്കുന്നതെന്ന മുഖ്യമന്ത്രിയുടെയും സര്ക്കാരിന്റെയും അവകാശവാദങ്ങള് വെറും തള്ള് മാത്രമായിരുന്നുവെന്നും ബല്റാം വിമര്ശിക്കുന്നു. സാമൂഹ്യ വ്യാപന സാധ്യത വര്ധിച്ചു വരുന്ന ഈ ദിവസങ്ങളില് സര്ക്കാര് വക ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റീന് സൗകര്യങ്ങള് നിര്ത്തലാക്കി പരിമിതപ്പെടുത്തി എല്ലാവരേയും വീട്ടിലേക്കയയ്ക്കുന്നത് വലിയ അപകട ഭീഷണി ഉയര്ത്തുന്നുണ്ട്. സര്ക്കാര് ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























