കോവിഡിന്റെ മറവില് പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുകയാണ്... പിണറായി സര്ക്കാരിനെതിരെ സന്ദീപ് വാര്യര്

കേരളത്തിലെ ഭരണചക്രം തിരിക്കാന് പോകുന്ന ഉദ്യോഗസ്ഥരെ നിര്ണയിക്കുന്ന ഒഎംആര് ടെസ്റ്റിലെ ആയിരക്കണക്കിന് പേപ്പറുകള് മാനുവലായി പരിശോധിക്കാന് പോകുന്നു. ഇത് കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസില് സിപിഎമ്മുകാരെ തിരുകിക്കയറ്റാനുള്ള പിണറായി സര്ക്കാര് നീക്കമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്. കൊറോണയുടെ മറവില് പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒഎംആര് ഷീറ്റ് ആരുടേതെന്ന് തിരിച്ചറിയാന് പി എസ് സി ജീവനക്കാര്ക്ക് കഴിയില്ല എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കര് നിങ്ങള്ക്കിടയില് ഉണ്ടാവാം. എന്നാല് കഴിഞ്ഞകാല അനുഭവങ്ങള് സൂചിപ്പിക്കുന്നത് ഓര്മ്മയുണ്ടാകുമല്ലോ. പൂര്ത്തിയാക്കാതെ വിട്ടിരിക്കുന്ന ഉത്തരങ്ങള് ഉദ്യോഗസ്ഥര്ക്ക് തന്നെ പൂരിപ്പിച്ചു കൊടുക്കാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം:
കോവിഡിന്റെ മറവില് പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുകയാണ്.
കേരളത്തിന്റെ ഭരണചക്രം തിരിക്കാന് വേണ്ടി പുതുതായി സൃഷ്ടിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസിലേക്ക് നടന്ന ഒഎംആര് ടെസ്റ്റ് ഫലനിര്ണ്ണയം ആണ് ഇപ്പോള് പി എസ് സി യില് നടന്നുകൊണ്ടിരിക്കുന്നത് .
സാധാരണഗതിയില് ഒരു ഒഎംആര് ടെസ്റ്റില് കമ്ബ്യൂട്ടറിന് പരിശോധിക്കാന് ആവാത്ത ഇരുപതോ മുപ്പതോ പേപ്പറുകള് കണ്ടെന്നുവരാം. അവ മാനുവലായി പരിശോധിക്കാന് പി എസ് സി ക്ക് അധികാരമുണ്ട്.
എന്നാല് ഇവിടെ കേരളത്തിലെ ഭരണചക്രം തിരിക്കാന് പോകുന്ന ഉദ്യോഗസ്ഥരെ നിര്ണയിക്കുന്ന ഒഎംആര് ടെസ്റ്റിലെ ആയിരക്കണക്കിന് പേപ്പറുകള് മാനുവലായി പരിശോധിക്കാന് പോകുന്നു . അതിനായി 21 ഉദ്യോഗസ്ഥരെ തീരുമാനിച്ചുകൊണ്ടുള്ള പി എസ് സി ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവാണ് ഇവിടെ പുറത്തുവിടുന്നത് .
കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസില് സിപിഎമ്മുകാരെ തിരുകിക്കയറ്റാന് വേണ്ടി പരീക്ഷ അട്ടിമറിക്കുന്ന പ്രവര്ത്തിക്ക് വേണ്ടിയാണ് ഈ പോസ്റ്റിങ്ങുകള് നടക്കുന്നത്. ഒഎംആര് ഷീറ്റ് ആരുടേതെന്ന് തിരിച്ചറിയാന് പി എസ് സി ജീവനക്കാര്ക്ക് കഴിയില്ല എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കര് നിങ്ങള്ക്കിടയില് ഉണ്ടാവാം. എന്നാല് കഴിഞ്ഞകാല അനുഭവങ്ങള് സൂചിപ്പിക്കുന്നത് ഓര്മ്മയുണ്ടാകുമല്ലോ. പൂര്ത്തിയാക്കാതെ വിട്ടിരിക്കുന്ന ഉത്തരങ്ങള് ഉദ്യോഗസ്ഥര്ക്ക് തന്നെ പൂരിപ്പിച്ചു കൊടുക്കാം. അങ്ങനെ വന് അട്ടിമറിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് നിയമനത്തില് നടത്താന് പോകുന്നത്.
ഒഎംആര് ഷീറ്റുകള് മാനുവലായി പരിശോധിക്കാന് പ്രത്യേക ഉത്തരവ് വഴി ഇത്രയധികം ഉദ്യോഗസ്ഥരെ നിയമിക്കുന്നതു തന്നെ പി എസ് സി പരീക്ഷ അട്ടിമറിക്കാനുള്ള പുതിയ വഴികള് സിപിഎം കണ്ടുപിടിച്ചു എന്നുള്ളതിന്റെ തെളിവാണ്.
ഈ ഉത്തരവ് അടിയന്തരമായി പിഎസ് സി പിന്വലിക്കണം. ഒഎംആര് ഷീറ്റുകള് കമ്ബ്യൂട്ടര് മുഖാന്തരം മാത്രമേ പരിശോധിക്കാവൂ. പി എസ് സി യുടെ വിശ്വാസ്യത കളഞ്ഞു കുളിക്കുന്ന ഈ വന് അട്ടിമറിക്ക് പിന്നിലുള്ളവരെ ഉന്നതതല അന്വേഷണം നടത്തിയാല് മാത്രമേ പുറത്തു കൊണ്ടു വരാന് കഴിയുകയുള്ളൂ. ഇക്കാര്യത്തില് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന് സംസ്ഥാന സര്ക്കാര് തയ്യാറാകണം.
https://www.facebook.com/Malayalivartha


























