സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധിച്ച് ഒരു മരണം കൂടി

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധിച്ച് ഒരു മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ന്യൂമോണിയയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം അവ്യക്തമാണ്.
ഇതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ 40 പേർ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha


























