കൊവിഡ് കാലത്തു അടങ്ങാത്ത സിപിഎം കാടത്തം സഹോദരങ്ങളെ വീട്ടില് കയറി വെട്ടി; കണ്ണൂരില് നടന്ന സംഭവം ഇങ്ങനെ

കണ്ണൂരില് കോവിഡ് കാലത്തും സിപിഎം ആക്രമണം. സഹോദരങ്ങള്ക്ക് വെട്ടേറ്റു. പാനൂര് കൂറ്റേരിയിലെ കുല്ലമ്പില് താഴെ കുനിയില് നിഖിലേഷ് (29) നെ വെട്ടി പരിക്കേല്പ്പിക്കുകയും, സഹോദരന് മനീഷ് (27) നെ ക്രൂരമായി വെട്ടി പരിക്കേല്പ്പിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. നിടുമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പരിസരത്തുള്ള ബന്ധുവീട്ടില് ജോലി ചെയ്യുന്നതിനിടെ എട്ടംഗം സിപിഎം അക്രമി സംഘം വീട്ടില് കയറി അക്രമിക്കുകയായിരുന്നു.
വലതുകൈക്കും, മുഖത്തും പരിക്കേറ്റ നിഖിലേഷിനെ തലശേരി ഇന്ദിരാ സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മര്ദ്ദനമേറ്റ മനീഷും ആശുപത്രിയില് ചികിത്സ തേടി. അച്ഛന്റെ സഹോദരന്റെ മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങള്ക്കായി വീട് പെയിന്റ് ചെയ്യാന് പോയതാണ് ഇരുവരും.
ലോക്ഡൗണില് മറ്റൊരു സംഭവംകൂടി ഇത്തരത്തില് അരങ്ങേറിയിരുന്നു വണ്ടിപ്പെരിയാര് പോലീസ് സ്റ്റേഷനില് എഎസ്ഐ ഉള്പ്പെടെയുളള പോലീസുകാരെ സിപിഎം നേതാക്കള് ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം, പീരുമേട് ഏരിയാ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് ഭീഷണി മുഴക്കിയത്. പോലീസ് കസ്റ്റഡിയില് എടുത്ത ഡിവൈഎഫ്ഐ പ്രവര്ത്തകന്റെ ബൈക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് പ്രവര്ത്തകര് പോലീസ് സ്റ്റേഷനില് എത്തിയത്.
ഇന്നലെ വൈകീട്ട് പോലീസ് നടത്തിയ പരിശോധനയില് ഇരുപതിലധികം വാഹനങ്ങള് കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിനെ തുടര്ന്ന് പിടികൂടിയിരുന്നു. ഇതില് ഒരു ഡിവൈഎഫ്ഐ പ്രവര്ത്തകന്റെ വാഹനവും ഉള്പ്പെട്ടിരുന്നു. ഈ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ്, ജില്ലാ സെക്രട്ടറിയേറ്റംഗം ആര്.തിലകന് എന്നിവരുടെ നേതൃത്വത്തില് സിപിഎം പ്രവര്ത്തകര് വണ്ടിപ്പെരിയാര് സ്റ്റേഷനിലെത്തിയത്. ഇവര് പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എഎസ്ഐ തോമസ് ഉള്പ്പടെ നാലു പോലീസുകാരെയാണ് ഭീഷണിപ്പെടുത്തിയത്. എഎസ്ഐയോട് തട്ടിക്കയറിയ സിപിഎം നേതാക്കള് മാന്യമായി ജോലി ചെയ്തില്ലെങ്കില് വീട്ടില്ക്കയറി അതിന് തക്കതായ മറുപടി നല്കുന്നതുള്പ്പടെയുള്ള കാര്യങ്ങളിലേക്ക് പോകേണ്ടതായി വരുമെന്ന് ഭീഷണിപ്പെടുത്തി.
സ്റ്റേഷന് മുറ്റത്തെത്തി പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് നിസ്സാര വകുപ്പുകളാണ് സിപിഎം നേതാക്കള്ക്കെതിരെ പോലീസ് ചുമത്തിയത്. പോലീസിനുള്ളിലുള്ളില് ഇതിനെതിരെ കടുത്ത അതൃപ്തി പുകയുകയാണ്.
https://www.facebook.com/Malayalivartha


























