സര്ക്കാര് ഓഫീസുകള് നാളെമുതല് തുറക്കും; സര്ക്കാര് ഓഫീസുകള് പൊതുമേഖലാ സ്ഥാപനങ്ങള് അര്ദ്ധസര്ക്കാര് സ്ഥാപനങ്ങള് സഹകരണസ്ഥാപനങ്ങള് എന്നിവയിലെ എല്ലാ ജീവനക്കാരും നാളെ മുതല് ഹാജരാകണം പുതിയ പരിഷ്കരണങ്ങള് ഇങ്ങനെ

സംസ്ഥാനം തുറക്കുകയാണ്. പുതിയ പരിഷ്കരണങ്ങള് വന്നുതുടങ്ങി. സംസ്ഥാനത്ത് സര്ക്കാര് ഓഫീസുകള് നാളെ മുതല് പൂര്ണ്ണതോതില് പ്രവര്ത്തിക്കും. കണ്ടെയിന്മെന്റ് സോണുകളില് നിയന്ത്രണം തുടരും. ശനിയാഴ്ച അവധി തുടരും. ഇതുവരെ 50 ശതമാനം ജീവനക്കാര് മാത്രമാണ് സര്ക്കാര് സ്ഥാപനങ്ങളില് എത്തിയിരുന്നത്. ഇത് പരിഷ്ക്കരിച്ചാണ് പൂര്ണ്ണതോതില് പ്രവര്ത്തിക്കാനുള്ള മര്ഗരേഖ പുറപ്പെടുവിച്ചത്.സര്ക്കാര് ഓഫീസുകള് പൊതുമേഖലാ സ്ഥാപനങ്ങള് അര്ദ്ധസര്ക്കാര് സ്ഥാപനങ്ങള് സഹകരണസ്ഥാപനങ്ങള് എന്നിവയിലെ എല്ലാ ജീവനക്കാരും നാളെ മുതല് ഹാജരാകണം. ഗതാഗതസൗകര്യമില്ലാത്തതിനാല് മറ്റ് ജില്ലകളിലെ കളക്ട്രേറ്റുകളില് താല്ക്കാലികമായി ജോലി ചെയ്തവരും സ്വന്തം സ്ഥാപനങ്ങളില് റിപ്പോര്ട്ട് ചെയ്യണം.
എന്നാല് കണ്ടെയിന്മെന്റ് സോണുകളിലെ സ്ഥാപനങ്ങളില് ജില്ലക്കുള്ളിലെ കുറച്ച് ജീവനക്കാര് ഹാജരായാല് മതി. ഭിന്നശേഷിക്കാര് രോഗബാധിതര് തുടങ്ങിയവരുടെ രക്ഷിതാക്കളായി ജീവനക്കാരെ ഡ്യൂട്ടിയില് നിന്ന് ഒഴിവാക്കി. ഒരു വയസില് താഴെ പ്രായമുള്ള കുട്ടിയുള്ളവരും ഏഴുമാസം ഗര്ഭിണികളായവരും വര്ക്ക് ഫ്രം ഹോം വഴി വീട്ടിലിരുന്ന ജോലി ചെയ്താല് മതി.കെട്ടിക്കിടക്കുന്ന ഫയലുകള് തീര്പ്പാക്കാന് പ്രത്യേക പരിഗണന നല്കണം. ജീവനക്കാര്ക്ക് മാസ്ക്ക് നിര്ബന്ധമാക്കി. ആരോഗ്യപ്രവര്ത്തകര്ക്ക് രോഗം കൂടിവരുന്ന സാഹചര്യത്തില് ആരോഗ്യവകുപ്പിലെ ജീവനക്കാര്ക്ക് പ്രത്യേക മാര്ഗനിര്ദ്ദേശം ഇറക്കി. രോഗികളുമായി ഇടപെട്ടവര് നിര്ബന്ധമായും നിരീക്ഷണത്തില് പോകണം. സ്ഥാപനമേധാവികള് ഇത് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവില് നിര്ദ്ദേശിക്കുന്നു.
ശനിയാഴ്ചകളിലെ അവധി തുടരും. ഒരു വയസ്സില് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാര്ക്കും ഏഴുമാസം ഗര്ഭിണിയായ ജീവനക്കാര്ക്കും വര്ക്ക് ഫ്രം ഹോം വഴി ജോലി ചെയ്യാന് ക്രമീകരണമൊരുക്കണമെന്നും നിര്ദ്ദേശത്തില് പറയുന്നു.
https://www.facebook.com/Malayalivartha


























