പൊലീസിന്റെ 'പൊല്-ആപ്': കേരളാ പൊലീസിന്റെ ഓണ്ലൈന് സേവനങ്ങള് ലഭ്യമാക്കാനുള്ള ആപ്പ്

പൊലീസിന്റെ 'പൊല്'ഉം ആപ്പിന്റെ 'ആപ്പ്'ഉം ചേര്ത്തപ്പോള് കേരളാ പൊലീസിന്റെ ഓണ്ലൈന് സേവനങ്ങള് ലഭ്യമാക്കാന് നിലവിലുണ്ടായിരുന്ന മൊബൈല് ആപ്പുകള് സംയോജിപ്പിച്ചു തയാറാക്കിയ പുതിയ ആപ്പിന് പേരായി. 'പൊല്-ആപ്' (POL-APP) എന്ന പുതിയ പേര്് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്ത് നിര്ദേശിച്ചതാണ്.
പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില് പുതിയ ആപ്പിനു പേര് നിര്ദേശിക്കാന് അഭ്യര്ഥിച്ച് പോസ്റ്റ് ഇട്ടിരുന്നു. ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. നിര്ദേശിക്കപ്പെട്ട പേരുകളില് ഏറെപ്പേര്ക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളില് ഏറെ സ്വീകാര്യത ലഭിച്ചതുമായ 'പൊല്- ആപ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. 'പൊല്ലാപ്പ്' എന്നായിരുന്നു നിര്ദേശിച്ചതെങ്കിലും ഇത്് പരിഷ്കരിച്ച് 'പൊല്-ആപ്' ആക്കുകയായിരുന്നു. പേര് നിര്ദേശിച്ച ശ്രീകാന്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉപഹാരം നല്കും. ജൂണ് 10-ന് ഓണ്ലൈന് റിലീസിങ്ങിലൂടെയാണ് ആപ് ഉദ്ഘാടനം ചെയ്യുന്നത്.
27 സേവനങ്ങള് ഉള്ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ മൊബൈല് ആപ് പൊതുജനസേവന വിവരങ്ങള്, സുരക്ഷാമാര്ഗ നിര്ദേശങ്ങള്, അറിയിപ്പുകള്, കുറ്റകൃത്യ റിപ്പോര്ട്ടിങ്, എഫ്ഐആര് ഡൗണ്ലോഡ്, പൊലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷന്, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിര്ദേശങ്ങള്, ജനമൈത്രി സേവനങ്ങള്, സൈബര് ബോധവല്ക്കരണം ട്രാഫിക് നിയമങ്ങള്, ബോധവല്ക്കരണ ഗെയിമുകള്, പൊലീസ് ഓഫിസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്നമ്പറുകളും ഇ-മെയില് വിലാസങ്ങളും, ഹെല്പ്ലൈന് നമ്പരുകള്, വെബ്സൈറ്റ് ലിങ്കുകള്, സോഷ്യല് മീഡിയ ഫീഡുകള് തുടങ്ങി നിരവധി സേവനങ്ങള് ഉറപ്പാക്കുന്നു.
https://www.facebook.com/Malayalivartha


























