ഇനി ഓണ്ലൈനിലൂടെ സ്കൂള് പ്രവേശനം നടത്താം... സര്ക്കാര്, എയ്ഡഡ്, അംഗീകൃത അണ്എയ്ഡഡ് വിദ്യാലയങ്ങളില് ഒന്നു മുതല് പത്തുവരെ പ്രവേശനത്തിനും ടി.സി.ക്കും രക്ഷിതാക്കള്ക്ക് ഓണ്ലൈനായി അപേക്ഷിക്കാം

സ്കൂള് പ്രവേശനം ഇനി ഓണ്ലൈനിലൂടെ നടത്താം. സര്ക്കാര്, എയ്ഡഡ്, അംഗീകൃത അണ്എയ്ഡഡ് വിദ്യാലയങ്ങളില് ഒന്നു മുതല് പത്തുവരെ പ്രവേശനത്തിനും ടി.സി.ക്കും രക്ഷിതാക്കള്ക്ക് ഓണ്ലൈനായി (മൊുീീൃിമ.സശലേ.സലൃമഹമ.ഴീ്.ശി) അപേക്ഷിക്കാം. നേരിട്ട് അപേക്ഷിച്ചവര് ഓണ്ലൈനില് അപേക്ഷിക്കേണ്ട. ഒന്നുമുതല് ഒമ്പതുവരെ ക്ലാസുകളില് പഠിക്കുന്ന കുട്ടികള്ക്കുള്ള ക്ലാസ് കയറ്റം 'സമ്പൂര്ണ' വഴി ഇപ്പോള് നടക്കും പോലെ തുടരും.
ക്ലാസ് കയറ്റം വഴിയോ അല്ലാതെയോ ഉള്ള സ്കൂള് മാറ്റത്തിന് ടി.സി.യ്ക്ക് അപേക്ഷിക്കുമ്പോള് സമ്പൂര്ണ വഴിതന്നെ നല്കണം. ടി.സി. അപേക്ഷ ലഭിക്കുന്ന സ്കൂളിലെ പ്രഥമാധ്യാപകര് 'സമ്പൂര്ണ' വഴി ട്രാന്സ്ഫര് ചെയ്ത് ടി.സി.യുടെ ഡിജിറ്റല് പകര്പ്പ് പുതുതായി ചേര്ക്കുന്ന സ്കൂളിന് ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്വര് സാദത്ത് അറിയിച്ചു. സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. തുടങ്ങി മറ്റു സ്ട്രീമുകളില്നിന്ന് പൊതുവിദ്യാലയങ്ങളിലേക്കു വരുന്ന കുട്ടികള്ക്കും പുതുതായി സ്കൂള് പ്രവേശനം തേടുന്ന കുട്ടികള്ക്കും സമ്പൂര്ണ വഴി അപേക്ഷിക്കാം.
പ്രഥമാധ്യാപകരുടെ സമ്പൂര്ണ ലോഗിനില് ലഭിക്കുന്ന അപേക്ഷയ്ക്കനുസരിച്ച് താത്കാലിക പ്രവേശനം നല്കും. അപേക്ഷിക്കുമ്പോള് ലഭിക്കുന്ന റഫറന്സ് നമ്പര് ഉപയോഗിച്ച് രക്ഷിതാവിന് അപേക്ഷയുടെ തല്സ്ഥിതി സമ്പൂര്ണ പോര്ട്ടലില് പരിശോധിക്കാം. യഥാര്ഥരേഖകള് സ്കൂളില് പ്രവേശിക്കുന്ന ദിവസം അല്ലെങ്കില് ആവശ്യപ്പെടുന്ന സമയത്ത് നല്കിയാല് മതി. ആധാര് നമ്പര് ലഭിച്ച കുട്ടികള് ആ നമ്പറും യു.ഐ.ഡി. അപേക്ഷിക്കുകയും എന്റോള്മെന്റ് ഐ.ഡി. ലഭിക്കുകയും ചെയ്തിട്ടുള്ളവര് ആ നമ്പറും നിര്ബന്ധമായും രേഖപ്പെടുത്തണം. ആധാറിന് അപേക്ഷിച്ചിട്ടില്ലെങ്കില് 'ഇല്ല' എന്ന് രേഖപ്പെടുത്താന് സോഫ്റ്റ്വേറില് സംവിധാനമുണ്ട്.
"
https://www.facebook.com/Malayalivartha


























