സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ശ്വാസംമുട്ടലിനെ തുടര്ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ഉണ്ടായി. തൃശൂര് ഏങ്ങണ്ടിയൂര് സ്വദേശിയായ കുമാരനാണ് (87) മരിച്ചത്. . ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു . രോഗ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ശ്വാസംമുട്ടലിനെ തുടര്ന്ന് കഴിഞ്ഞ ദിവസം കുമാരനെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു . ഇവിടെ ചികിത്സയിലിരിക്കെ തന്നെ സ്രവം പരിശോധനക്ക് അയച്ചത് . ഫലം വന്നതോടെ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു .
ന്യുമോണിയ ബാധിതനായ കുമാരനെ തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉടനെ മരണം സംഭവിക്കുകയായിരുന്നു . എന്നാൽ ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. മുന്പ് യാത്രകള് നടത്തുകയോ കൂടുതല് ആളുകളുമായി സമ്ബര്ക്കം പുലര്ത്തുകയോ ചെയ്തിട്ടില്ല. സാഹചര്യം കണക്കിലെടുത്ത് തൃശൂര് നഗരത്തിലെ സ്വകാര്യ ആശുപത്രിലെ ഡോക്ടര്മാരടക്കം 40 പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് . ആദ്യം ചികിത്സ തേടിയെത്തിയ ചേറ്റുവയിലെ ആശുപത്രിയില് ഇദ്ദേഹവുമായി സമ്ബര്ക്കത്തിലേര്പ്പെട്ടവരെക്കുറിച്ച് ആരോഗ്യവകുപ്പ് പട്ടിക തയ്യാറാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























