കോവിഡിനെതിരെ പോരാട്ടം; രാജ്യം മറ്റൊരു ഘട്ടത്തിലേക്ക്; കൂടുതല് ഇളവുകളും

കോവിഡിനെതിരായ പോരാട്ടത്തില് രാജ്യം മറ്റൊരു ഘട്ടത്തിലേക്ക്. അണ്ലോക്ക് 1 പുതിയ ഘട്ടത്തില് കൂടുതല് ഇളവുകൾ അനുവദിച്ചിരിക്കുന്നുണ്ട് . ആരാധനാലയങ്ങള്, മാളുകള്, വ്യാപാരശാലകള് എന്നിവ തുറക്കുന്നതോടെ രോഗവ്യാപനം കൂടുമോയെന്ന ആശയക്കുഴപ്പത്തിലും ആശങ്കയിലുമാണ് രാജ്യം ഇപ്പോൾ കടന്ന് പോകുന്നത് . ഇളവുകളുടെ അടിസ്ഥാനത്തില് ആരാധനാലയങ്ങള് തുറക്കാന് അനുമതി ഉണ്ട്. എന്നാൽ കോവിഡ് വ്യാപനം വര്ധിച്ചുവരുന്ന സാഹചര്യത്തില് ഇതിന് തയ്യാറല്ലെന്നാണ് മതനേതാക്കള് അറിയിച്ചു .
അതേസമയം ജനങ്ങള് അകലം പാലിക്കുകയും വ്യാപനം ഒഴിവാക്കാനുള്ള മുന്കരുതലുകള് സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില് കൂടുതല് കര്ക്കശമായ നിയന്ത്രണങ്ങള് കൊണ്ടുവരുമെന്ന് സര്ക്കാര് മുന്നറിയിപ്പ് നല്കി. കോവിഡ് പ്രതിരോധപ്രവര്ത്തങ്ങള് വിലയിരുത്താന് ആയോഗ് അംഗം (ആരോഗ്യം) അധ്യക്ഷയായി ദേശീയ ദൗത്യസേനയ്ക്ക് രൂപം നല്കിയിരുന്നു. സര്ക്കാര്-സര്ക്കാരിതര സാങ്കേതിക വിദഗ്ധരടങ്ങുന്ന 21 അംഗ സംഘമാണ് ദൗത്യസേനയിലുള്ളത്.
https://www.facebook.com/Malayalivartha


























