മേല്വസ്ത്രം മാത്രം ധരിച്ച് അർദ്ധരാത്രി യുവാക്കളുടെ കാറിന് മുന്നിൽ അവൾ! പ്രാണരക്ഷാർത്ഥം നിലവിളിച്ച് കൊണ്ടുള്ള ഓട്ടത്തിന് മുന്നിൽ ആരാണേലും ഒന്നു പകയ്ക്കും! പക്ഷെ കഠിനംകുളത്ത് സംഭവച്ചത് മറ്റൊന്നായിരുന്നു... ആ രാത്രി സംഭവിച്ചത് ഇതാണ്...

കഠിനംകുളം കൂട്ടബലാത്സംഗം ഭര്ത്താവില്നിന്ന് പണം വാങ്ങിയാണെന്ന് സമ്മതിച്ച് പ്രതികളുടെ മൊഴി. മുന്കൂട്ടി ആസൂത്രണം ചെയ്തതുപ്രകാരമാണ് കൂട്ടബലാത്സംഗം നടന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. പ്രതികളില് ഒരാള് മാത്രമാണ് ഭര്ത്താവിന്റെ സുഹൃത്ത്. മറ്റുള്ളവരെ ഇയാള് വിളിച്ചുവരുത്തുകയായിരുന്നു. ഒളിവിലായിരുന്ന ആളെയും പൊലീസ് പിടികൂടിയതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി.
അതേസമയം നൗഫല്, ജവാദ്, ഫറൂഖ് എന്നീ മൂന്ന് യുവാക്കളിലൂടെയാണ് നാടിനെ ഞെട്ടിച്ച സംഭവത്തിന്റെ ചുരുളഴിയുന്നത്. യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച ശേഷമാണ് യുവാക്കൾ പൊലീസിനെ വിവരം അറിയിച്ചത്. യുവാക്കള് സുഹൃത്തിനെ കണ്ടു മടങ്ങുന്ന വഴിയാണ് യുവതിയും കുഞ്ഞും നൗഫലിന്റെ കാറിന്റെ മുന്നിലേക്ക് ചാടിയത്. യുവതി പറഞ്ഞത് കേട്ട ശേഷം സുഹൃത്തായ ഷാജുവിനൊപ്പം ഇവരെ പോത്തന്കോടെ വീട്ടിലെത്തിച്ചു. ഇതിനിടയില് പോലീസിനെയും സുഹൃത്തുക്കളായ ജവാദിനെയും ഫാറൂഖിനെയും വിളിച്ച് വിവരം അറിയിച്ചിരുന്നു.
പോലീസ് വരുന്നത് വരെ വീട്ടില് തന്നെ നിന്നു. എന്നാല് അവിടെയെത്തിയ ഭര്ത്താവ് യുവതിയേയും കുഞ്ഞിനെയും കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെങ്കിലും യുവാക്കള് അയാളെ തടഞ്ഞുവെക്കുകയായിരുന്നു. യുവാക്കളോട് കയര്ക്കാനും കയ്യാങ്കളിക്കും ഭര്ത്താവ് മുതിര്ന്നു. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോകുകയും യുവതിയെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാൽ സംഭവത്തിൽ യുവതിയെ ആദ്യമെത്തിച്ച വീടിന്റെ ഉടമസ്ഥന് മാത്രമായിരുന്നു യുവതിയുടെ ഭര്ത്താവിന്റെ സുഹൃത്ത്. ഇയാള് ഭര്ത്താവില്നിന്ന് പണം വാങ്ങിയശേഷം മറ്റുള്ളവരെ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായി. സുഹൃത്തു ഫോണ്ചെയ്തു വിളിച്ചുവരുത്തിയ നാലുപേരാണ് യുവതിയെ പീഡിപ്പിച്ചത്. കൂട്ടബലാത്സംഗത്തിന് രണ്ടുദിവസം മുമ്ബ് ബീച്ചിലെത്തിയപ്പോള്, ഭര്ത്താവ് സുഹൃത്തിന് പണം നല്കിയത് കണ്ടതായി യുവതി മൊഴി നല്കിയിട്ടുണ്ട്.
യുവതിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചശേഷം നിര്ബന്ധിപ്പിച്ച് മദ്യം നല്കി. ഇതിനുശേഷം ഭര്ത്താവും സുഹൃത്തും അവിടെനിന്ന് കടന്നുകളയുകയുമായിരുന്നു. ഇതിനുശേഷമാണ് മറ്റുള്ളവര് അവിടേക്ക് എത്തി ഭര്ത്താവ് ചിലരുമായി വഴക്കുണ്ടാക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് ഓട്ടോറിക്ഷയില് കയറ്റി യുവതിയെയും മകനെയും കൊണ്ടുപോയത്. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചശേഷം മകനെ മര്ദ്ദിക്കുകയും യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. ഒടുവില് അവിടെനിന്ന് കുതറിമാറി യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.
എന്നാല് മദ്യപിച്ചശേഷം ഉറങ്ങിപ്പോയെന്നും പിന്നീട് നടന്നതൊന്നും അറിയില്ലെന്നാണ് യുവതിയുടെ ഭര്ത്താവും സുഹൃത്തും ആദ്യം നല്കിയ മൊഴി. ഇത് തെറ്റാണെന്ന് അന്വേഷണത്തില് ബോധ്യമായിരുന്നു. യുവതിയെ കാണാതായിട്ടും ഇവര് അന്വേഷണമൊന്നും നടത്തിയിരുന്നില്ല. ഇതും സംഭവത്തിലെ ഗൂഢാലോചന ഉറപ്പിക്കുന്നതാണ്. യുവതിയുടെ രഹസ്യമൊഴി കൂടി പരിശോധിച്ചശേഷമായിരിക്കും കൂടുതല് അന്വേഷണത്തിലേക്ക് പോലീസ് കടക്കുക.
https://www.facebook.com/Malayalivartha


























