ഞാൻ തൂങ്ങി മരിക്കുന്നു; ഫോൺ സന്ദേശം കേട്ട പോലീസ് നടുങ്ങി; പാഞ്ഞെത്തിയപ്പോൾ കണ്ടത് ; ഭാര്യയുടെ പരാതിക്ക് പിന്നാലെ ഭർത്താവിന്റെ കടുംകൈ

മദ്യലഹരിയില് ഭർത്താവിന്റെ മര്ദനം. സഹിക്കെട്ട ഭാര്യ പോലീസില് പരാതി നല്കി. എന്നാൽ പരാതി നൽകിയതിന്റെ മനോവിഷമത്തില് ഗൃഹനാഥന് വീട്ടില് തൂങ്ങിമരിച്ചു. ചെമ്പഴന്തി ആഹ്ളാദപുരത്താണ് ഈ ദാരുണ സംബവം നടന്നിരിക്കുന്നത് . ജെ.എസ്.രജുകുമാര്(38) ആണ് തൂങ്ങിമരിച്ചത് . മദ്യലഹരിയില് ശനിയാഴ്ച വൈകുന്നേരം മകളുടെ ഓണ്ലൈന് പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണെടുത്ത് കിണറ്റില് ഇട്ടശേഷം അമ്മയെയും എട്ടാം ക്ലാസ് വിദ്യാര്ഥിയായ മകളെയും ഇദ്ദേഹം മര്ദിച്ചിരുന്നു. തുടര്ന്നുള്ള മര്ദനം പേടിച്ച് അമ്മയും മകളും വീടുവിട്ടിറങ്ങിയിരുന്നു. തുടർന്ന് ഇവര് കാര്യവട്ടത്തെ ഒരു കേന്ദ്രത്തിലായിരുന്നു രാത്രി തങ്ങിയത് .
ഞായറാഴ്ച രാവിലെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കുകയും ചെയ്തു . ഇതേത്തുടര്ന്നാണ് സ്റ്റേഷനിലേക്കു വരാന് സി.ഐ. ഫോണിലൂടെ ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അല്പസമയത്തിനു ശേഷം സി.ഐ.യെ ഫോണില് തിരിച്ചുവിളിച്ച രജുകുമാര്, താന് അങ്ങോട്ടു വരുന്നില്ലെന്നും തൂങ്ങിമരിക്കാന് പോവുകയാണെന്നും പൊലീസിനോട് അറിയിക്കുകയാണ് ചെയ്തത് .ഉടനെ സി.ഐ. പോലീസ് സംഘത്തോടൊപ്പം വീട്ടിലെത്തുമ്പോള് തൂങ്ങിനില്ക്കുന്ന നിലയിലാണ് കണ്ടത്. ഇയാളെ പോലീസ് വാഹനത്തില്ത്തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല് കോളേജ് ആശുപത്രി മോര്ച്ചറിയിലേക്കു മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha


























