Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത് മേൽ വസ്ത്രം മാത്രം ; അർധരാത്രി നിലവിളിച്ചുകൊണ്ട് കാറിനുമുന്നിലേക്ക്; തന്നെ ആരൊക്കെയോ പീഡിപ്പിച്ചെന്ന് വിളിച്ചു പറഞ്ഞ് യുവതി; പകച്ചുപോയ നിമിഷങ്ങൾ; ഒടുവിൽ യുവാക്കൾ ചെയ്തത്

08 JUNE 2020 01:22 PM IST
മലയാളി വാര്‍ത്ത

കഠിനംകുളത്ത് ആ യുവാക്കൾ അന്ന് നേരിട്ടത് സമാനതകളിലാത്ത അനുഭവമാണ്. സിനിമകളിൽ മാത്രം കണ്ടുശീലിച്ച രംഗങ്ങൾ തങ്ങളുടെ കണ്മുന്നിൽ. അർധരാത്രി ഓടുന്ന കാറിനു മുന്നിലേക്കു പാഞ്ഞടുക്കുന്ന ഒരു സ്ത്രീയും കുഞ്ഞും. തന്നെ ആരോക്കെയോ ചേർന്ന് പീഡിപ്പിച്ചെന്ന് വിളിച്ചുപറയുന്നു. ആരും പകച്ചു പോകുന്ന അവസ്ഥയായിരുന്നു ആ യുവാക്കളുടേത് . ആ സാഹചര്യത്തിൽ അവരുടെ പെരുമാറ്റത്തിൽ ആർക്കും സംശയം തോന്നാം.. അവരെ ഗൗനിക്കാതെ വാഹനം അതേ രീതിയിൽ മുന്നോട്ട് പായിക്കാം. എന്നാൽ കഠിനംകുളത്ത് സംഭവിച്ചത് മറ്റൊന്നാണ്. യുവാക്കളുടെ ആ വലിയ മനസ് പുറത്തുകൊണ്ടുവന്നതാകട്ടെ കേരളത്തെ ഞെട്ടിച്ച ഒരു കൂട്ടബലാത്സംഗത്തിന്റെ ക്രൂരമായ തിരക്കഥയും

നൗഫൽ, ജവാദ്, ഫറൂഖ്– ഇവരാണ് ആ യുവാക്കൾ. ഇവരാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനം ചർച്ച ചെയ്യുന്ന കഠിനംകുളം കൂട്ട ബലാത്സംഗക്കേസിലെ പെൺകുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് വിവരം പൊലീസിനെ അറിയിച്ചത്. സുഹൃത്തിനെ കണ്ടു മടങ്ങുന്ന വഴി യുവതിയും നാലു വയസ്സുള്ള കുഞ്ഞും നൗഫലിന്റെ കാറിനു മുന്നിലേക്ക് ഓടിയെത്തുകയായിരുന്നു. മേൽവസ്ത്രം മാത്രമായിരുന്നു വേഷം. തന്നെ ആരൊക്കെയോ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പകുതി ബോധത്തിൽ വിളിച്ചു പറഞ്ഞ യുവതിയുടെ പെരുമാറ്റത്തിൽ ആദ്യം പകച്ചുപോയെങ്കിലും സുഹൃത്തായ ഷാജുവിനൊപ്പം യുവതിയേയും കുഞ്ഞിനെയും പോത്തൻകോടെ വീട്ടിലെത്തിച്ചു.
പോകുന്ന വഴിക്ക് പൊലീസിനെയും വിവരം അറിയിച്ചു. പൊലിസിന്റെ നിർദ്ദേശാനുസരണം അവർ വരുന്നതുവരെ അവിടെ തന്നെ കാവൽ നിന്നു. ഈ സമയം സുഹൃത്തുക്കളായ ജവാദിനെയും ഫാറൂഖിനെയും വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ പൊലിസ് എത്തുന്നതിനു മുമ്പ് അവിടെയെത്തിയ ഭർത്താവ് യുവതിയേയും കുഞ്ഞിനെയും കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെങ്കിലും യുവാക്കൾ അയാളെ തടഞ്ഞുവച്ചു.

ഭാര്യ കള്ളം പറയുകയാണെന്നും മദ്യപിക്കുക മാത്രമാണ് ചെയ്തതെന്നും ആരും പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഇവരോട് ഭർത്താവ് പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടാൻ നിങ്ങളാരാണെന്നും ചോദിച്ചു യുവാക്കളോട് കയർക്കാനും ഭർത്താവ് ശ്രമിച്ചു. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോകുകയും യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കഠിനംകുളത്ത് രണ്ട് കുട്ടികളുടെ അമ്മയായ 23കാരിയാണ് ഭര്‍ത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തുവെച്ചും മണിക്കൂറോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നില്‍ വച്ചായിരുന്നു ക്രൂരതയെല്ലാം. ഒടുവില്‍ കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നതിനിടെ വഴിയില്‍ കണ്ട കാര്‍ യാത്രക്കാരായ യുവാക്കൾ ഇവരെ വീട്ടിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു
സംഭവത്തില്‍ ദേശീയ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു.സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നത് കമ്മിഷനെ അറിയിക്കണമെന്ന് ഡി.ജി.പി. ആര്‍.ശ്രീലേഖയോട് നിര്‍ദേശിക്കുകയും ചെയ്തു.

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആറ് പ്രതികളെ അറസ്റ്റ് ചെയ്‌തെന്നാണ് തിരുവനന്തപുരം റൂറല്‍ എസ്.പി. പറഞ്ഞതെന്നും യുവതിയും കുട്ടികളും നിലവില്‍ സുരക്ഷിതരാണെന്നും കമ്മിഷന്‍ അറിയിച്ചു.

വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. ബീച്ചിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകീട്ട് പോത്തന്‍കോട്ടെ വീട്ടില്‍നിന്ന് യുവതിയെയും രണ്ടു മക്കളെയും ഭര്‍ത്താവ് കഠിനംകുളത്തെ രാജന്‍ സെബാസ്റ്റ്യന്റെ വീട്ടിലെത്തിച്ചത്. അവിടെവെച്ച് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു.

സംഘത്തിലെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മൂത്ത മകനെയുമെടുത്ത് യുവതി ഇറങ്ങിയോടി. ഇളയമകന്‍ നേരത്തേ ഭര്‍ത്താവിനൊപ്പം പുറത്തേക്ക് പോയിരുന്നു. പിറകേയെത്തിയവര്‍ ഭര്‍ത്താവ് പ്രശ്നമുണ്ടാക്കുകയാണെന്നും തിരികെയെത്തണമെന്നും നിര്‍ബന്ധിച്ചു. അവിടെനിന്ന് യുവതിയെ ഇവര്‍ ഓട്ടോയില്‍ക്കയറ്റി തൊട്ടടുത്ത കാട്ടിലെത്തിച്ച് പീഡിപ്പിച്ചു. മുഖത്തടിക്കുകയും ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.

ഒപ്പമുണ്ടായിരുന്ന മകന്റെ മുന്നില്‍വെച്ചാണ് യുവതി ക്രൂരമായ പീഡനത്തിനിരയായത്. ബോധം നഷ്ടപ്പെട്ട യുവതി മകന്റെ കരച്ചില്‍കേട്ട് ഉണര്‍ന്നു. മകനെ വീട്ടിലാക്കണമെന്ന് പറഞ്ഞ് ഇവരുടെ വാഹനത്തില്‍ക്കയറാതെ യുവതി റോഡിലേക്ക് ഓടി. വഴിയില്‍ക്കണ്ട കാറിന് കൈകാണിച്ച് അതില്‍ക്കയറുകയായിരുന്നു. അവരോട് സംഭവങ്ങള്‍ പറയുകയും പോത്തന്‍കോട്ടുള്ള വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതിയെ വീട്ടിലെത്തിച്ചശേഷം കാര്‍ യാത്രക്കാര്‍ വിവരം കഠിനംകുളം പോലീസില്‍ അറിയിച്ചു.

സംഭവത്തിനുശേഷം മകനുമായി വീട്ടിലെത്തിയ ഭര്‍ത്താവ് സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. യുവതിയുടെ അമ്മയാണ് പോലീസില്‍ പരാതിനല്‍കിയത്.കുഞ്ഞിന്റെ മുന്നിൽ വെച്ച് നടന്ന പീഡനമായതിനാൽ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (8 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (13 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (13 hours ago)

Malayali Vartha Recommends