മദ്യലഹരിയില് മര്ദ്ദനം... ഭാര്യ പോലീസില് പരാതി നല്കിയതിനു പിന്നാലെ ഭര്ത്താവ് ആത്മഹത്യ ചെയ്തു

മദ്യലഹരിയില് മര്ദ്ദിച്ചെന്ന കാരണത്താല് ഭാര്യ പോലീസില് പരാതി നല്കിയതിനു പിന്നാലെ ഭര്ത്താവ് ആത്മഹത്യ ചെയ്തു. ചെമ്പഴന്തി ആഹ്ളാദപുരം രജു ഭവനില് ജെ.എസ്.രജുകുമാര്(38) ആണ് തൂങ്ങി മരിച്ചത്. മദ്യലഹരിയില് ശനിയാഴ്ച വൈകുന്നേരം മകളുടെ ഓണ്ലൈന് പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണെടുത്ത് കിണറ്റില് ഇട്ടശേഷം അമ്മയെയും എട്ടാം ക്ലാസ് വിദ്യാര്ഥിയായ മകളെയും മര്ദിച്ചിരുന്നു. തുടര്ന്നുള്ള മര്ദനം ഭയന്ന് വീടുവിട്ടിറങ്ങിയ ഇവര് കാര്യവട്ടത്തെ ഒരു അഭയകേന്ദ്രത്തില് രാത്രി കഴിച്ചുകൂട്ടി.
ഇന്നലെ രാവിലെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി ഭാര്യ പരാതി നല്കി. ഇതേത്തുടര്ന്നാണ് സ്റ്റേഷനിലേക്കു വരാന് സി.ഐ. ഫോണിലൂടെ ഇയാളോട് ആവശ്യപ്പെട്ടു. അല്പസമയത്തിനു ശേഷം സി.ഐ.യെ ഫോണില് തിരിച്ചുവിളിച്ച രജുകുമാര്, താന് അങ്ങോട്ടു വരുന്നില്ലെന്നും തൂങ്ങിമരിക്കാന് പോവുകയാണെന്നും അറിയിച്ചു.
ഉടനെ സി.ഐ. പോലീസ് സംഘത്തോടൊപ്പം വീട്ടിലെത്തുമ്പോള് തൂങ്ങിനില്ക്കുന്ന നിലയിലാണ് കണ്ടത്. ഇയാളെ പോലീസ് വാഹനത്തില് ത്തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല് കോളേജ് ആശുപത്രി മോര്ച്ചറിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha


























