Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

'സാരഥി' എത്തി, ഇനി രാജ്യത്തെവിടെയും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം

08 JUNE 2020 10:02 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 85 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകള്‍ രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് വിതരണശൃംഖലയായ സാരഥിയില്‍ ഉള്‍ക്കൊള്ളിച്ചുകഴിഞ്ഞതോടെ ഡ്രൈവിങ് ലൈസന്‍സ് ഇനി രാജ്യത്തെവിടെയും പുതുക്കാം. ലൈസന്‍സെടുത്ത ഓഫീസില്‍ത്തന്നെ അപേക്ഷ നല്‍കണമെന്ന നിബന്ധന ഇതോടെ അവസാനിക്കും.

സാരഥിയില്‍ ഉള്‍ക്കൊള്ളിച്ച ലൈസന്‍സുകള്‍ക്ക് സംസ്ഥാനത്ത് ഏത് ഓഫീസിലും അപേക്ഷ സ്വീകരിക്കും. ഇതിനായി ഒരു കേന്ദ്രീകൃത നമ്പര്‍ സംവിധാനം നിലവില്‍വന്നു. മുന്‍പ് മോട്ടോര്‍വാഹനവകുപ്പിന്റെ ഓരോ ഓഫീസുകളും വെവ്വേറെ സീരിയല്‍ നമ്പറുകളിലാണ് ലൈസന്‍സ് നല്‍കിയിരുന്നത്. ഇനി മുതല്‍ മോട്ടോര്‍വാഹനവകുപ്പിന്റെ കൈവശമുള്ള ലൈസന്‍സ് സംബന്ധമായ ഡേറ്റ രാജ്യത്തെവിടെയും ഓണ്‍ലൈനില്‍ ലഭിക്കും.

ഇനി പാലക്കാട്, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ലൈസന്‍സ് വിവരങ്ങള്‍ മാത്രമാണ് സാരഥിയില്‍ ഉള്‍ക്കൊള്ളിക്കാനുള്ളത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാകും. മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് അവര്‍ നില്‍ക്കുന്ന സ്ഥലത്തെ ഓഫീസുകളില്‍ അപേക്ഷിക്കാം. സംസ്ഥാനത്തുകിട്ടുന്ന എല്ലാ സേവനങ്ങളും മറ്റ് സംസ്ഥാനങ്ങളിലും ലഭിക്കും.

എല്ലാസംസ്ഥാനങ്ങളിലെയും മോട്ടോര്‍വാഹനവകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാരഥിയില്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരമുണ്ട്. അതേ സമയം, ഇതരസംസ്ഥാനങ്ങളില്‍ മോട്ടോര്‍വാഹനനിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ ഓണ്‍ലൈനില്‍ വരും. പിഴയടയ്ക്കാതെ മറ്റുസേവനങ്ങള്‍ ലഭ്യമാകില്ല. ഏതുസംസ്ഥാനത്തേക്കും പിഴ ഓണ്‍ലൈനില്‍ അടയ്ക്കാം.

വിദേശത്തുള്ളവര്‍ക്കും ഓണ്‍ലൈനില്‍ ലൈസന്‍സ് പുതുക്കാം. സംസ്ഥാനത്തെ അതിഥിതൊഴിലാളികള്‍ക്കും അവരുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഇവിടെ അപേക്ഷിക്കാം.

ആദ്യഘട്ടത്തില്‍ വാഹന്‍ എന്ന സോഫ്റ്റ്വെയറിലേക്ക് വാഹനവിവരങ്ങള്‍ പൂര്‍ണമായും മാറിയിരുന്നു. ലൈസന്‍സിന്റെ ആദ്യ രണ്ട് അക്കങ്ങള്‍ സംസ്ഥാനത്തിന്റെ കോഡാണ്. പിന്നീടുള്ള രണ്ട് അക്കങ്ങള്‍ ഓഫീസ് കോഡ്. അടുത്ത നാല് അക്കങ്ങള്‍ ലൈസന്‍സ് വിതരണംചെയ്ത വര്‍ഷവും. അടുത്ത ഏഴ് അക്കങ്ങള്‍ ലൈസന്‍സിന്റെ നമ്പര്‍. ഇപ്പോള്‍ പരമാവധി നാല് അക്ക നമ്പറുകളാണുള്ളത്. ഇവ ഏഴക്കം ആക്കാന്‍ തുടക്കത്തില്‍ പൂജ്യം ഉപയോഗിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (7 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (13 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends