ഉറ്റ ചങ്ങാതിയായി ഒപ്പം കൂടി... സഹോദരിയുമായി പ്രണയം ആണെന്ന് അറിഞ്ഞപ്പോൾ സഹിക്കാനായില്ല! ഉള്ളിൽ ചതി യുടെ തോന്നൽ കൂടിയതോടെ കടുത്ത പകയായി... സഹോദരിയെ പ്രണയിച്ച കാമുകനെ സഹോദരന് നടുറോഡില് കഴുത്തിനു വെട്ടിവീഴ്ത്തിയപ്പോൾ കൈ വിറച്ചില്ല; വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി.. ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയി... മൂവാറ്റുപുഴയില് സംഭവിച്ചത് ക്രൂരമായ കൊലപാതകശ്രമം

മൂവാറ്റുപുഴയില് യുവാവിനെ പട്ടാപ്പകല് നടുറോഡില് കഴുത്തിനു വെട്ടിവീഴ്ത്തി. സംഭവത്തെ തുടര്ന്ന് കാമുകിയുടെ സഹോദരനെ പൊലീസ് തിരയുന്നു. പണ്ടിരിമല തടിയിലക്കുടിയില് ശിവന്റെ മകന് അഖില് (19) ആണ് വെട്ടേറ്റ് ഗുരുതര നിലയിലായത്.
കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. എറണാകുളത്തു സ്വകാര്യ ഇന്സ്റ്റിറ്റ്യൂട്ടില് ഓട്ടമൊബീല് എന്ജിനീയറിങ് വിദ്യാര്ഥിയാണ്. അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസില് എല്ദോസ് ആണ് ആക്രമിച്ചതെന്നു പൊലീസ് പറയുന്നു.
ഇന്നലെ വൈകിട്ട് ആറിന് 130 കവലയ്ക്കു സമീപമാണു സംഭവം. മാസ്ക് വാങ്ങാന് മെഡിക്കല് ഷോപ്പിലെത്തിയ അഖിലിനെ ബേസില് വടിവാള് കൊണ്ടു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്. സഹോദരന് വടിവാളുമായി വീട്ടില്നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിനു മുന്നറിയിപ്പു നല്കിയിരുന്നതായി പൊലീസ് പറഞ്ഞു.
അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസില് ശക്തമായി എതിര്ത്തിരുന്നു. ഇവരുടെ അടുപ്പം തടയുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് വിവരിക്കുന്നത് ഇങ്ങനെ ... മാസ്ക്ക് വാങ്ങാനായി കടയിലേക്ക് പോയ അരുണിനൊപ്പം ബൈക്കിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ യുവതിയുടെ സഹോദരന് വിളിച്ചിറക്കി.
മുന് പരിചയമുള്ളതിനാല് അടുത്തേക്ക് ചെന്നപ്പോള് വടിവാളുകൊണ്ട് അഖിലിനെ ഇയാള് വെട്ടുകയായിരുന്നു. വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയിട്ടുമുണ്ട്. കഴുത്തിനുള്ള വെട്ട് തടയാന് ശ്രമിക്കുന്നതിനിടെ അഖില് ധരിച്ചിരുന്ന ഹെല്മെറ്റില് തട്ടി. പുരികത്തിനും നെറ്റിക്കും ഇടയിലും മുറിവേറ്റു.
അഖിലിനെ കാത്ത് ബൈക്കില് ഇരിക്കുകയായിരുന്ന അരുണ് ഇതു കണ്ട് ഓടിയെത്തി കൈയിലുണ്ടായിരുന്ന ഹെല്മെറ്റ് ഉപയോഗിച്ച് തടയുകയും ചെയ്തു. ഇതിനിടെയാണ് അരുണിനും മുറിവേറ്റത്. ആക്രമണത്തിനു ശേഷം പ്രതി ബൈക്കില് തന്നെ കടന്നുകളഞ്ഞു. ബൈക്കില് പ്രതിയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസില് എല്ദോസ് ആണ് ആക്രമിച്ചതെന്നു പൊലീസ് പറയുന്നു.
ഇന്നലെ വൈകിട്ട് ആറിന് 130 കവലയ്ക്കു സമീപമാണു സംഭവം. മാസ്ക് വാങ്ങാന് മെഡിക്കല് ഷോപ്പിലെത്തിയ അഖിലിനെ ബേസില് വടിവാള് കൊണ്ടു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്. പുതുപ്പാടിയിലെ സ്കൂളില് പ്ലസ്ടു വിദ്യാര്ഥികളായിരിക്കെ പ്രണയത്തിലായതാണ് അഖിലും പ്രതിയുടെ സഹോദരിയും. അഖില് ഇപ്പോള് എറണാകുളത്ത് ഓട്ടോമൊബൈല് എന്ജിനീയറിങ് വിദ്യാര്ഥിയാണ്.
https://www.facebook.com/Malayalivartha


























