സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത്; പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇല്ല; സർക്കാർ നിർദേശം പാലിച്ചാൽ മരണനിരക്ക് കുറക്കാം ; ആരോഗ്യ മന്ത്രിയുടെ താക്കീത്

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇതുവരെ ഇല്ല. സംസ്ഥാനത്ത് പത്ത് ശതമാനം പേര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്. അത് നിയന്ത്രിക്കാൻ സാധിച്ചാൽ കൊവിഡ് നിരക്ക് കുറയ്ക്കാൻ സാധിക്കും.
അതിന് സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധ കുറക്കുകയാണ് സംസ്ഥാനത്തിൻറ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി . സർക്കാർ നിർദേശം പാലിച്ചാൽ മരണനിരക്ക് കുറക്കാൻ സാധിക്കും. ക്വാറൻറീൻ വ്യവസ്ഥ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിൽ മടങ്ങിയെത്തുന്നവർ ക്വാറൻറീൻ കർശനമായി പാലിക്കണം. പൊതു ഇടങ്ങളിൽ മാസ്ക് കൃത്യമായി ധരിക്കണം. അഞ്ച് വിഭാഗങ്ങളായണ് ആൻറിബോഡി ടെസ്റ്റിന് സാമ്പിൾ ശേഖരിക്കുന്നത്. പോസിറ്റീവാകുന്നവരെ പി.സി.ആർ ടെസ്റ്റിന് വിധേയമാക്കുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.
https://www.facebook.com/Malayalivartha


























