കരുവാരക്കുണ്ട് ആര്ത്തലക്കുന്നില് പരിക്കേറ്റ നിലയില് കണ്ടെത്തിയ കാട്ടാന ചരിഞ്ഞു... അവശ നിലയിലായിരുന്ന ആനയെ കാട്ടിലേക്ക് തിരികെ അയയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു

കരുവാരക്കുണ്ട് ആര്ത്തലക്കുന്നില് പരിക്കേറ്റ നിലയില് കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ആര്ത്തലക്കുന്നിലെ ജനവാസ മേഖലയില് ചികിത്സയിലായിരുന്നു ആന. കാട്ടിലേക്ക് മടക്കി അയക്കാന് ശ്രമിച്ചെങ്കിലും അവശനിലയിലായതിനാല് കഴിഞ്ഞിരുന്നില്ല. ജൂണ് നാലിനാണ് ആനക്ക് വനംവകുപ്പിന്റെ നേതൃത്വത്തില് ചികിത്സ ആരംഭിച്ചത്.
കഴിഞ്ഞ ഒരാഴ്ചയോളമായി ആന ജനവാസ മേഖലയിലായിരുന്നു. അവശ നിലയിലായിരുന്ന ഇതിനെ കാട്ടിലേക്ക് തിരികെ അയയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. തുടര്ന്ന് ജൂണ് നാലിനാണ് ആനയ്ക്ക് വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ചികിത്സ ആരംഭിച്ചത്. ആനയെ നിരീക്ഷിക്കാന് വനപാലകരുടെ നേതൃത്വത്തില് കാവലും ഏര്പ്പെടുത്തിയിരുന്നു. ആരോഗ്യ നിലയില് പുരോഗതിയുണ്ടായതിനെ തുടര്ന്ന് ആന വെള്ളം കുടിക്കാന് ആരംഭിച്ചിരുന്നു.
മറ്റാനകളുമായുണ്ടായ ഏറ്റുമുട്ടലില് വായിലും ഉദരത്തിലും ആനയ്ക്ക് പരിക്കേറ്റിരുന്നു. ഇതിനനുസരിച്ച് ചികിത്സ നല്കിക്കൊണ്ടിരിക്കെയാണ് ആന മരണത്തിന് കീഴടങ്ങിയത്. ആന ചരിഞ്ഞതിനെ തുടര്ന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര് സ്ഥലത്തെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്ട്ടത്തിന് ശേഷം ആനയുടെ മൃതദേഹം സംസ്കരിക്കും.
https://www.facebook.com/Malayalivartha


























