കോവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചു; സാംപിൾ കൊവിഡ് പരിശോധനയ്ക്കായി അയച്ചു; ഫലത്തിനായി കാത്തിരിപ്പ്

സംസ്ഥാനത്ത് ഒരാൾ കോവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചു. കർണാടകയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണ് കുഴഞ്ഞു വീണു മരിച്ചത് . കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാൻ കോയയാണ് കുഴഞ്ഞു വീണു മരിച്ചത്. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിൽ നിന്നും തിരിച്ചെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നു കുഴഞ്ഞു വീണു മരിച്ചത്.
ഇദ്ദേഹത്തിൻ്റെ സാംപിൾ കൊവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷമേ മൃതദേഹം സംസ്കാരത്തിനായി വിട്ടു നൽകൂ. ഞായറാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. പ്രമേഹവും രക്തസമ്മര്ദ്ദവുമുണ്ടായിരുന്ന ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.രാത്രി 8 മണിയോടെ ശുചിമുറിയില് തളര്ന്ന് വീഴുകയായിരുന്നു. ഉടന് തന്നെ കോഴിക്കോട് മെഡിക്കല് കോളജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു . കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുക.
https://www.facebook.com/Malayalivartha


























