Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

അഞ്ചു ഷാജിയ്ക്ക് സംഭവിച്ചതെന്ത്? അവൾ പഠനത്തിൽ മിടുക്കിയായിരുന്നു! പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി! കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് ബിരുദ വിദ്യാര്‍ഥിനി അഞ്ജു ഷാജിയുടെ മരണത്തിൽ ഞെട്ടി സഹപാഠികൾ... മകളുടെ വിയോഗം താങ്ങാനാകാതെ ഉറ്റവർ

08 JUNE 2020 12:33 PM IST
മലയാളി വാര്‍ത്ത

പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് ബിരുദ വിദ്യാര്‍ഥിനി അഞ്ജു ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

പരീക്ഷയെഴുതാൻ വേണ്ടി ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെത്തിയ കുട്ടിയെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയിരുന്നു. കോപ്പിയടിച്ചെന്ന കോളേജിന്റെ ആരോപണത്തിൽ മനംനൊന്താണ് കുട്ടി ആറ്റിൽ ചാടിയതെന്ന് അഞ്ജുവിന്റെ കുടുംബം ആരോപിച്ചിരുന്നു. പാലത്തിൽ ബാഗ് കണ്ടതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. രാത്രി വരെ തെരച്ചിൽ തുടർന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ കൊമേഴ്സ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു അഞ്ജു. പഠനത്തിൽ മിടുക്കിയായ മകൾ കോപ്പിയടിക്കില്ലെന്നും അച്ഛൻ ഷാജി ഉറപ്പായിച്ച് പറയുകയാണ്.

അഞ്ജുവിന്റെ ബാഗും മൊബൈല്‍ഫോണും പാലത്തില്‍ നിന്ന് കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പുഴയില്‍ തെരച്ചില്‍ നടത്തിയത്. ശനിയാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഞ്ജുവിന് പരീക്ഷയുണ്ടായത്.

എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ബികോം അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അഞ്ജു. പരീക്ഷയ്ക്കുളള കേന്ദ്രം കിട്ടിയത് പാല ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളേജിലുമാണ്. പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചുവെന്ന് അധ്യാപകന്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാളിനെ വിവരം അറിയിച്ചു.

ക്ലാസിന് പുറത്താക്കിയ അഞ്ജുവിനോട് വിശദീകരണം എഴുതി നല്‍കാനും ആവശ്യപ്പെട്ടെന്ന് കോളേജ് അധികൃതര്‍ പറയുന്നു. എന്നാല്‍ പ്രിന്‍സിപ്പാളുടെ മുറിയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടെങ്കിലും അഞ്ജു എത്തിയില്ല. സാധാരണ ആറുമണിയോടെയാണ് വീട്ടിലെത്താറുള്ളത്.

ശേഷം അഞ്ജുവിനെ കാണാതായതോടെ മാതാപിതാക്കള്‍ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചേര്‍പ്പുങ്കല്‍ പാലത്തില്‍ ബാഗും മൊബൈലും കണ്ടെത്തിയത്. പിന്നീടാണ് കുട്ടി ആറ്റില്‍ ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കോളേജ് അധികൃതർ ഗുരുതരമായ അനാസ്ഥ കാട്ടിയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. കോപ്പിയടിച്ച് പിടിച്ചെന്ന ആരോപണം സത്യമാണെങ്കിൽ രക്ഷിതാക്കളെയോ പഠിക്കുന്ന കോളേജ് അധികൃതരെയോ അറിയിക്കാതെ കുട്ടിയെ തനിയെ മടക്കി അയച്ചത് എന്തിനെന്നും അവർ ചോദിച്ചു. കാണാതായ സമയംമുതൽ ഞായറാഴ്ച മീനച്ചിലാറ്റിലെ തിരച്ചിൽ അവസാനിപ്പിക്കുന്നതുവരെ കോളേജ് അധികൃതർ തങ്ങൾക്ക് മുമ്പിൽ വരാത്തതെന്തെന്നും അവർ ചോദിച്ചു.

വിദ്യാർഥിനിയെ കോപ്പിയടിച്ചതിന് പിടിച്ചതിന് പിന്നാലെ തുടർ നടപടികൾക്കായി വിദ്യാർഥിനിയോട് ഓഫീസ് മുറിയിലെത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത് അവഗണിച്ച് വിദ്യാർഥിനി കോളേജിൽ കാമ്പസ് വിട്ട് പുറത്തേക്ക് പോവുകയായിരുന്നെന്ന് -ഫാ. ജോസഫ് ഞാറക്കാട്ടിൽ, പ്രിൻസിപ്പൽ, ബി.വി.എം.കോളേജ്, ചേർപ്പുങ്കൽ പറഞ്ഞു.

എന്നാൽ അഞ്ജു ഷാജിയുടെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സഹപാഠികൾ. ആർക്കും ഉൾക്കൊള്ളാനാകുന്നില്ല തങ്ങൾക്കൊപ്പം ഇരുന്നു പഠിച്ച് തമാശകളൊക്കെ പറഞ്ഞു രസിച്ച ആ കൂട്ടുകാരി പുഴയിൽ ചാടി ആത്മഹത്യാ ചെയ്യുമെന്നും. എന്തായാലും സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (7 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (13 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends