പരാതി കിട്ടി അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് ഗൃഹനാഥന് കെട്ടിത്തൂങ്ങി നില്ക്കുന്നത്, ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിച്ചു

മലപ്പുറം എടപ്പാളിനടുത്ത് ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് വീട്ടമ്മയുടെയും പഞ്ചായത്ത് അംഗം കെ.എം.ഹാരിസിന്റെയും സന്ദേശമെത്തി. മദ്യപിച്ചെത്തിയ ഗൃഹനാഥന് വീട്ടില് ബഹളം വയ്ക്കുന്നു എന്നായിരുന്നു സന്ദേശം.
ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ ശ്രീലേഷും സിവില് പൊലീസ് ഓഫിസര് രതീഷും നൈറ്റ് പട്രോളിങ്ങിലായിരുന്നു. ശ്രീലേഷും രതീഷും സംഭവ സ്ഥലത്തെത്തി വീട് അന്വേഷിക്കുന്നതിനിടെ വീടിന് മുന്നില് ഗൃഹനാഥനെ കെട്ടിത്തൂങ്ങിയ നിലയില് കാണുകയായിരുന്നു.
ഇരുവരും ചേര്ന്ന് കയര് മുറിച്ച് ഇയാളെ താഴെയിറക്കി. ചിയ്യാനൂര് കോട്ടയില് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 10.30-ന് ആയിരുന്നു സംഭവം.
പൊലീസുകാര് തന്നെ ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അല്പ സമയം കൂടി കഴിഞ്ഞിരുന്നെങ്കില് ജീവന് അപകടത്തിലാകുമായിരുന്നുവെന്ന് ഡോക്ടര് പറഞ്ഞു.
https://www.facebook.com/Malayalivartha


























