കോട്ടയത്ത് കാണാതായ ബികോം വിദ്യാര്ത്ഥിയെ മീനച്ചിലാറ്റില് കണ്ടത്തി... കിടങ്ങൂര് ചേര്പ്പുങ്കല് പാലത്തില് നിന്നും മൂന്നു കിലോമീറ്റര് ദൂരെയായാണ് മൃതദേഹം കണ്ടെത്തിയത്, കരഞ്ഞ് നിലവിളിച്ച് കുടുംബം

കോപ്പി അടിച്ചതായുള്ള കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്ന്നു കാണാതായ ബികോം വിദ്യാര്ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയുടെ (20) മൃതദേഹമാണ് കിടങ്ങൂരില് മീനച്ചിലാറ്റില് നിന്നും കണ്ടെത്തിയത്. കിടങ്ങൂര് ചേര്പ്പുങ്കല് പാലത്തില് നിന്നും മൂന്നു കിലോമീറ്റര് ദൂരെയായാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബികോം വിദ്യാര്ത്ഥിനിയായ പെണ്കുട്ടി ശനിയാഴ്ച പരീക്ഷ എഴുതുന്നതിനു വേണ്ടിയാണ് കിടങ്ങൂര് ചേര്പ്പുങ്കല് ബിവിഎം ഹോളിക്രോസ് കോളേജില് എത്തിയത്.
പരീക്ഷയ്ക്കിടെ ചോദ്യപേപ്പറില് എന്തോ എഴുതിയെന്നായിരുന്നു ആദ്യദിവസം പുറത്തു വന്ന റിപ്പോര്ട്ടുകള്. എന്നാല്, ഇന്നലെ കോളേജ് അധികൃതര് പൊലീസിനോടു നിലപാട് മാറ്റി. കുട്ടി ചോദ്യ പേപ്പറിലല്ല ഹാള് ടിക്കറ്റിലാണ് എന്തോ കുത്തിക്കുറിച്ച് കൊണ്ടു വന്നതെന്നായിരുന്നു കോളേജ് അധികൃതരുടെ നിലപാട്. ഇതിനു ശേഷമാണ് ഇപ്പോള് ഇവര് വീണ്ടും നിലപാട് മാറ്റിയിരിക്കുന്നത്. തുടര്ന്നു കുട്ടിയെ കോളേജ് അധികൃതര് മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ പീഡനം സഹിക്കവയ്യാതെ കുട്ടി കോളേജില് നിന്നും പുറത്തിറങ്ങി പോകുകയായിരുന്നു.
കിടങ്ങൂര് ചേര്പ്പുങ്കല് പാലത്തില് കുട്ടിയുടെ ബാഗും ചെരുപ്പും കണ്ടെത്തിയിരുന്നു. ഇതേ തുടര്ന്നാണ് കുട്ടി മീനച്ചിലാറ്റില് ചാടിയതായുള്ള നിഗമനത്തില് പൊലീസ് എത്തിയത്. തുടര്ന്നാണ്, അഗ്നിരക്ഷാ സേനയും പൊലീസും പ്രദേശത്ത് തിരച്ചില് നടത്തിയത്.
തിങ്കളാഴ്ച രാവിലെ എത്തിയ നേവിയുടെ മുങ്ങല് വിദഗ്ധര് അടക്കം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് കുട്ടിയുടെ ബാഗും ചെരുപ്പും കണ്ടെത്തിയ സ്ഥലത്തു നിന്നും മൂന്നു കിലോമീറ്റര് ദൂരെയായി മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില് ചാടിയ കുട്ടിയുടെ മൃതദേഹം ഒഴുക്കില്പ്പെട്ട് കിലോമീറ്ററോളം ദൂരം മുന്നോട്ട് ഒഴുകിപ്പോകുകയായിരുന്നു എന്ന സംശയമാണ് ഇപ്പോള് ഉയരുന്നത്. കുട്ടിയുടെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നതേയുള്ളൂ. മൃതദേഹം ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കിയ ശേഷം ആശുപത്രി മോര്ച്ചറിയിലേയ്ക്കു മാറ്റും. കുട്ടിയെ കാണാതായതിന് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില് അസ്വാഭാവിക മരണത്തിനു കിടങ്ങൂര് പൊലീസ് ഇനി കേസെടുക്കും.
ഇതിനിടെ, അഞ്ജു പി.ഷാജി പരീക്ഷയില് കോപ്പി അടിക്കാന് ശ്രമിച്ചതു ശ്രദ്ധയില്പ്പെട്ട അദ്ധ്യാപകര് കുട്ടി കോപ്പിയടിക്കാന് കൊണ്ടു വന്ന പേപ്പര് കണ്ടെത്തിയെന്നാണ് ചേര്പ്പുങ്കല് ബി.വിഎം കോളേജ് പ്രിന്സിപ്പല് ഫാ.ജോസഫ് ഞാറക്കാട്ടില് പറഞ്ഞു.
"
https://www.facebook.com/Malayalivartha


























