കാട്ടുപന്നിയെ ഷോക്കടിപ്പിച്ചു കൊന്നതിന് ഒരാള് അറസ്റ്റില്

വയനാട് പനമരത്ത് കാട്ടുപന്നിയെ ഷോക്കടിപ്പിച്ചു കൊന്നതിനു പൂതാടി വളാഞ്ചേരി കുണ്ടിച്ചിറ കോച്ചേരില് കെ.കെ. ബിനു (46) അറസ്റ്റിലായി. വൈദ്യുതി ലൈനില് നിന്നു നേരിട്ടു വയര് വലിച്ചാണ് കെണിയൊരുക്കിയത്.
ഇരുളം ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസര് കെ.വി. അനന്തന്റെ നേതൃത്വത്തില് നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇന്നലെ പുലര്ച്ചെ 80 കിലോയോളം തൂക്കം വരുന്ന പന്നിയുടെ ജഡം സഹിതം ഇയാള് പിടിയിലായത്. ലൈനില് നിന്നു വൈദ്യുതി മോഷ്ടിക്കാന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.

ഫോറസ്റ്റ് ഓഫിസര് പി. മോഹനന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്മാരായ എം.ആര്. സുരേഷ്, അരുണ് ടി. ശിവദാസ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























