Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

'കൊല്ലം നഗരത്തില്‍ , രണ്ടു പെണ്‍കുട്ടികള്‍ , ആത്മഹത്യ ചെയ്തു. ഇതേ പോലെ ഒരു സ്ഥാപനത്തില്‍ തന്നെ. വെറുതെ ഓരോരോ സംവിധാനങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടു കാര്യമില്ല.....' കലാ മോഹൻ എഴുതുന്നു

08 JUNE 2020 01:39 PM IST
മലയാളി വാര്‍ത്ത

നമ്മുടെ സമൂഹത്തില്‍ പലപ്പോഴും സ്ത്രീകള്‍ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട് എന്നത് പതിവ് കാഴ്ചയാണ്. പലരെയും ഞെട്ടിച്ചത് സ്വന്തം രക്തബന്ധത്തില്‍ നിന്ന് പോലും സ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടാകാറുണ്ട് എന്നതാണ്. ഇത്തരത്തിൽ പല വാര്‍ത്തകളും പല രീതിയിൽ പുറത്ത് വരാറുണ്ട്. ഇതേതുടർന്ന് ഇത് സംബനധിച്ച് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

കല മോഹന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ

മുന്‍പ് ഞാന്‍ ഈ ഇട്ട പോസ്റ്റ് ചിലരെങ്കിലും വായിച്ച് കാണും. 2012 ഇല്‍ 'അമ്മ കൂട്ട് അവരുടെ കാമുകനായ ഓട്ടോകാരനില്‍ നിന്ന് പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കേസ് എടുത്തത്. അവളെ അന്ന്, പുനരധിവാസ കേന്ദ്രത്തില്‍ ആക്കി. കുറെ നാള്‍ കഴിഞ്ഞു ആ പെണ്‍കുട്ടി വീട്ടിലേക്കു മടങ്ങി. അവിടെ പറ്റില്ല എന്നും പറഞ്ഞു. ഈ കഴിഞ്ഞ[ 2017]ഫെബ്രുവരി മാസം , അതായത് , അന്ന് മൈനര്‍ ആയ കുട്ടി ഇന്ന് പ്രായപൂര്‍ത്തി ആയി വിവാഹം കഴിച്ച ശേഷം , കേസ് വിളിച്ചു. ഞാന്‍ ആണ് , സാക്ഷി. പരാതിക്കാരി. കോടതി മുറിയില്‍ ,അമ്മയോടും അച്ഛനോടും പീഡിപ്പിച്ച പ്രതിയോടും ഒപ്പം ആയിരുന്നു അവള്‍ വന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്.' പക്ഷെ ,കേസ് കെട്ടിച്ചമച്ചത് എന്നാണ് അവള്‍ അവിടെ പറഞ്ഞത്. അവളുടെ അന്നത്തെ മാനസിക അവസ്ഥ എനിക്ക് നന്നായിട്ടറിയാം. ഇന്നത്തെയും. രക്ഷപെടാന്‍ തന്നെ ആയിരുന്നു..അവള്‍ ആഗ്രഹിച്ചത്.

പക്ഷെ , പുനരധിവാസ കേന്ദ്രത്തില്‍ , താമസിച്ച് തുടങ്ങിയപ്പോള്‍..അതിലും ഭേദമാണ് വീട് എന്ന് തോന്നി എന്നവള്‍ ആരോടൊക്കെയോ പറഞ്ഞു എന്നറിഞ്ഞു. ഇനി, ആര്യ. അവളും ഇതേ പോലെ വന്നു. അവിടെ നിന്നും ഇതേ പോലെ തിരിച്ചു പോയി. പിന്നെ ആത്മഹത്യ ചെയ്തു. അടുത്തതും , ഞാന്‍ മുന്‍പ് ഇട്ട പോസ്റ്റ് ആണ്. സ്വന്തം അച്ഛനില്‍ നിന്നും രക്ഷ നേടാന്‍ ഓടി എത്തിയ പെണ്‍കുട്ടിയുടെ അമ്മയോട് കാര്യം പറഞ്ഞപ്പോള്‍. എന്നോടവര്‍ അട്ടഹസിച്ചു. എന്നിട്ടു , എന്റെ മോളെ ആ സ്ഥലത്ത് കൊണ്ട് പോയി ഇടാന്‍ അല്ലെ. അവിടെ ഇതിനു മുന്‍പ് നിങ്ങള്‍ കൊണ്ടാക്കിയ പെണ്‍കുട്ടികളുടെ സ്ഥിതി എന്താണ്..? അവരൊക്കെ തിരിച്ചു വന്നതല്ലേ..? അങ്ങേര് ഉണ്ടാക്കിയതല്ല...അങ്ങേരു അനുഭവിച്ചോട്ടെ.

ഈ മൂന്ന് സംഭവങ്ങള്‍ , എന്റെ മനസ്സില്‍ നെരിപ്പോടാണ്. പുനരധിവാസ കേന്ദ്രം എന്നാല്‍ എന്താണ്. അവിടെ ചെല്ലുന്ന കുട്ടികളെ മാനസികമായി പിന്തുണ നല്‍കി, ജീവിതത്തിലോട്ടു തിരിച്ചു കൊണ്ട് വരേണ്ട ഇടമാണ്. എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ഇന്ന് , കൊല്ലം നഗരത്തില്‍ , രണ്ടു പെണ്‍കുട്ടികള്‍ , ആത്മഹത്യ ചെയ്തു. ഇതേ പോലെ ഒരു സ്ഥാപനത്തില്‍ തന്നെ. വെറുതെ ഓരോരോ സംവിധാനങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടു കാര്യമില്ല. അര്‍ഹത ഉള്ള നിയമനം നടത്തണം,. അവിടെ മുറയ്ക്ക് ആണോ കാര്യങ്ങള്‍ നടക്കുന്നത് എന്ന് വീക്ഷിക്കണം, നടപടികള്‍ എടുക്കണം.

അല്ലാതെ ആഘാതം ഏറ്റിരിക്കുന്ന മനസ്സുകളെ വീണ്ടും ക്രൂശിക്കപ്പെടുന്നു എങ്കില്‍. എന്തിനാണ് ഇത്തരം പ്രഹസനങ്ങള്‍. കൊല്ലത്ത് എന്താണ് നടന്നത് എന്ന് അറിയില്ല. നാളെ അറിയുന്ന വാര്‍ത്ത സത്യമാണോ കള്ളമാണോ എന്ന് ചികയാനും അറിയില്ല. പക്ഷെ , ഇത്തരം , സംരക്ഷണം നടത്തേണ്ട ഭവനങ്ങള്‍. മഹിളാ മന്ദിരങ്ങള്‍. അവിടെ ഉള്ള വ്യക്തികളുടെ യഥാര്‍ത്ഥ അവസ്ഥ ഒന്ന് പരിഗണിക്കുന്നത് നന്നാകും. പുനഃരധിവാസത്തിനായി അവിടെ എത്തുന്ന ഓരോ സ്ത്രീയേയും മാനസികമായി പുറം ലോകത്തേയ്ക്ക് ഭയമില്ലാത്ത നോക്കാനുള്ള ത്രാണി ഉണ്ടാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. തന്റേതല്ലാത്ത കാരണങ്ങള്‍ ആകട്ടെ അല്ലേല്‍ അതല്ലാതാകട്ടെ, അവരുടെ വൈകാരിക അവസ്ഥ നിരന്തരം പരിഗണിക്കണം. കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (8 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (13 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (13 hours ago)

Malayali Vartha Recommends