കാസര്കോഡ് വെള്ളരിക്കുണ്ടില് താലൂക്ക് ആശുപത്രി, വിഡിയോ കോണ്ഫറന്സിലൂടെ മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു

രാജപുരംപൂടം കല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി പ്രഖ്യാപനവും എന്ഡോസള്ഫാന് പാക്കേജില് നിര്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിഡിയോ കോണ്ഫറന്സിലൂടെ മന്ത്രി കെ.കെ. ശൈലജ നിര്വഹിച്ചു. ഇന്ന് 12.30-ന് മന്ത്രി ഇ.ചന്ദ്രശേഖരന് അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് പ്രഖ്യാപനം.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ താഴത്തെ നിലയിലാണ് പുരുഷ-വനിത വാര്ഡുകളും കുട്ടികളുടെ വാര്ഡും പ്രവര്ത്തിക്കുക. ഒന്നാം നിലയില് അടിയന്തര ചികിത്സാവിഭാഗം, ഒപി വിഭാഗം, ഫാര്മസി, ലബോറട്ടറി എന്നിവ പ്രവര്ത്തിക്കും. പ്രസവ ശുശ്രൂഷ വിഭാഗം, ഓപ്പറേഷന് തിയറ്റര് എന്നിവ രണ്ടാം നിലയിലും പ്രവര്ത്തിക്കും.
നിലവിലെ കിടത്തി ചികിത്സാ വാര്ഡ് നവീകരിച്ച് ഡയാലിസിസ് കേന്ദ്രം തുടങ്ങും. നിലവില് ആശുപത്രിയില് എന്ഡോസള്ഫാന് രോഗികള്ക്കായുള്ള ഫിസിയോ തെറാപ്പി യുണിറ്റ്, സ്താനാര്ബുദം ബാധിച്ചവര്ക്കായി ലിംഫിഡിമ ക്ലിനിക്, ഡയറ്റീഷന്, എച്ച് ഐ വി രോഗികള്ക്കായുള്ള ഐ സി ടി സിയുടെ ജോതിസ് യുണിറ്റ്, ഡെന്റല് യുണിറ്റ് തുടങ്ങിയവയുടെ സേവനവും ലഭ്യമാകും.
https://www.facebook.com/Malayalivartha


























