അത് ഞങ്ങൾ കണ്ടിരുന്നു സഹപാഠികളുടെ മൊഴി നിർണ്ണായകം; സിസിടിവി ദൃശങ്ങൾ സൂചിപ്പിക്കുന്നത് ? അഞ്ജുവിന്റെ മരണത്തിൽ ആരോപണങ്ങൾ ശക്തം

കാണാതായ വിദ്യാര്ത്ഥിനിയുടെ മൃതദേഹം പാലാ ചേര്പ്പുങ്കല് മീനച്ചിലാറ്റില് കണ്ടെത്തിയ കേസിൽ നിർണ്ണായക മൊഴിയുമായി സഹപാഠികൾ . അഞ്ജുവിനെ അധ്യാപകൻ മർദിക്കുന്നത് കണ്ടെന്നു സഹപാഠികളുടെ മൊഴി. കോപ്പിയടി ആരോപണം അഞ്ജുവിനെ നേരെ ആരോപിച്ചിരുന്നു . മാത്രമല്ല അഞ്ജുവിന്റെ കൈയില്നിന്ന് പരീക്ഷാപേപ്പര് പിടിച്ചുപറിക്കുന്നത് സിസിടിവിയില് കാണാമെന്ന് ബന്ധുക്കളും ആരോപിക്കുകയുണ്ടായി .
മൃതദേഹം പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് കൊണ്ടുപോയതും പിതാവിനെ കാണിക്കാതിരുന്നതും ദുരൂഹമാണ്. കോപ്പിയടി സ്ഥാപിക്കാന് മൃതദേഹത്തില് പേപ്പറുകള് തിരുകിവെയ്ക്കുമെന്ന് ആശങ്കയുണ്ടെന്നും ബന്ധുക്കള് പറഞ്ഞു. അതേസമയം, ഹാള്ടിക്കറ്റില് പാഠഭാഗങ്ങള് എഴുതിക്കൊണ്ടുവന്ന് കോപ്പിയടിച്ചതിനാലാണ് വിദ്യാര്ഥിനിയെ പുറത്താക്കിയതെന്നാണ് ഹോളിക്രോസ് കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തില് സര്വകലാശാലയ്ക്ക് റിപ്പോര്ട്ട് നല്കുമെന്നും കോളേജ് അധികൃതര് പറയുന്നു.
https://www.facebook.com/Malayalivartha


























