മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്ക്ക് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നു പേര്ക്ക് കോവിഡ്! സെക്രട്ടറിയേറ്റില് 40 പേര്ക്ക് രോഗ ബാധ, തമിഴ്നാട്ടില് 31,000 പേര്ക്ക് കോവിഡ്

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ മൂന്നു പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ഓഫീസ് അടച്ചു. സെക്രട്ടറിയേറ്റില് 40 പേര്ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസില് ഒരു ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്നു പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോടതി നടപടികള് ആരംഭിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം തമിഴ്നാട്ടില് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 31,000 ത്തിലധികം ആളുകള്ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 31,677 പേര്ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകള്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,515 പേര്ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
ഇതിന് മുന്പ് വെള്ളിയാഴ്ചയായിരുന്നു ഏറ്റവും കൂടുതല് കൊറോണ കേസുകള് റിപ്പോര്ട്ട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18 മരണവും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 269 ആയി ഉയര്ന്നു.
16,999 പേര് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില് 14,369 പേരാണ് ചികിത്സയില് കഴിയുന്നത്. ഇന്ന് മാത്രം 604 പേര് രോഗമുക്തി നേടി.
കൊറോണ വൈറസ് വ്യാപനം സംസ്ഥാനത്തെ സ്ഥിതിഗതികള് താറുമാറാക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി പറഞ്ഞു. ലോക്ക് ഡൗണ് പ്രഖ്യാപനം സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.
അതേസമയം നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നില്ലെങ്കില് രോഗികളുടെ എണ്ണം ഇനിയും ഉയരുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























