എം.പിയില് നിന്ന് കേന്ദ്രമന്ത്രിയിലേയ്ക്ക്; ആ മനുഷ്യസ്നേഹിയെ മനുഷ്യനെ ഞാനറിഞ്ഞു; അനുഭവക്കുറിപ്പ്

പ്രതിസന്ധിഘട്ടങ്ങളില് മനുഷ്യത്വത്തോടെ ഇടപെടുന്ന നേതാക്കളെയാണ് നമുക്ക് ആവശ്യം. എല്ലാവരും അത് തന്നെയാണ് ആഗ്രഹിക്കുന്നതും. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് സുരേഷ് ഗോപി എന്ന് രാഷ്ട്രീയ എതിരാളികള് പോലും സമ്മതിക്കുന്ന കാര്യമാണ്. ഛായാഗ്രാഹകന് അഴകപ്പന്റെ ആ ഒരു അനുഭവക്കുറിപ്പ് മതി അത് ഒരിക്കല് കൂടി ഉറപ്പിക്കാന്.
അഴക്കപ്പന്റെ സുഹൃത്തായ റസാഖിന്റെ ഗര്ഭിണിയായ മകളെയും കുടുംബത്തെയും ഗള്ഫില് നിന്നും കേരളത്തിലെത്തിക്കാന് സഹായിച്ചത് സുരേഷ് ഗോപിയാണ്. റസാഖിന്റെ ഈ കുറിപ്പില് എല്ലാം ഉണ്ട്്. സുരേഷ് ഗോപി എന്ന സിനിമാ നടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷേ അദേഹത്തിന്റെ രാഷ്ട്രീയം എന്റെ നിലപാടില് നിന്ന് വളരെ ദൂരെയായിരുന്നു. പക്ഷേ സുരേഷ് ഗോപി എന്ന സ്നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു , എന്നും നന്മ ചെയ്യാന് വെമ്പുന്ന അദേഹത്തിന്റെ ഹൃദയത്തെ അടുത്തവര്ക്കെല്ലാമറിയാം , മനസ്സില് കളങ്കമില്ലാത്തതു കൊണ്ട്തന്നെ എന്തും തുറന്ന് പറഞ്ഞ് പോകുന്ന, അനീതി കാണുമ്പോള് എതിര്ത്തു പോകുന്ന, ആരുടെയെങ്കിലും സങ്കടം കേള്ക്കുമ്പോള് കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ മനുഷ്യനെ ഞാനറിഞ്ഞു. അതൊരു നിധിയാണ്. ഹൃദയത്തിന്റെ വിശാലതയാണ്.
ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി, ഗള്ഫില്നിന്ന് നാട്ടില് വരാന് കഴിയാതെ ഗര്ഭിണിയായ എന്റെ മകള്ക്കും അവളുടെ രോഗിയായ ഭര്ത്താവിന്റെ ഉപ്പക്കും ഉമ്മക്കും നാട്ടിലേക്കു വരാന് എംബസി യുമായി നേരിട്ട് ബന്ധപ്പെട്ട്, ഫ്ലൈറ്റ് ടിക്കറ്റ് കൈയില് കിട്ടുന്നത് വരെ നിരന്തരം ഫോളോ അപ്പ് ചെയ്ത്. അവളെ നാട്ടിലെത്തിക്കാന് സഹായിച്ച ആ മഹാ മനസ്സിന് ഞാന് നന്ദി എന്ന് പറയില്ല. ആ നന്ദി എന്നും ഒരു പ്രാര്ത്ഥനയായി അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും വേണ്ടി ഞാനും എന്റെ കുടുംബവും എന്നും മനസ്സില് സൂക്ഷിക്കും. എന്നും ഹൃദയത്തില് പ്രാര്ത്ഥനയില് ഉണ്ടായിരിക്കും.
ഇദ്ദേഹത്തെ പോലുള്ള നല്ലവരായ രാഷ്ട്രീയ പ്രവര്ത്തകര് നമ്മുടെ രാജ്യത്ത് വളരെ ഉയര്ന്ന സ്ഥാനങ്ങളില് ഉണ്ടാവട്ടെ. തീര്ച്ചയായും നമ്മുടെ കേരളത്തിനും സുരേഷ് ഗോപിയെകൊണ്ട് ഒരുപാട് നന്മകള് ഉണ്ടാവും.തീര്ച്ച. മാത്രവുമല്ല അഴകപ്പന് പറയുന്നുണ്ട്. സുരേഷ് ഗോപി എംപിയെ സമീപിച്ചപ്പോള് ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഒരിക്കല് പോലും എന്റെ സുഹൃത്തിന്റെ പേരോ കുടുംബവിവരങ്ങളോ ചോദിച്ചില്ല. പാസ്പോര്ട്ട് വിവരങ്ങള് ചോദിച്ചു. അതിന്റെ കൂടെ പ്രധാനകാര്യങ്ങളും. പിന്നീട് ആ കുടുംബം ഇവിടെ എത്തുന്നതു വരെ അദ്ദേഹം ഓരോ കാര്യങ്ങളും വ്യക്തിപരമായി തിരക്കുന്നുണ്ടായിരുന്നു. ഈദ് ദിനത്തിനു മുമ്പ് തന്നെ അവര് സ്വന്തം നാട്ടിലെത്തി. പ്രതിസന്ധിഘട്ടങ്ങളില് മനുഷ്യത്വത്തോടെ ഇടപെടുന്ന ഇത്തരം വ്യക്തിത്വങ്ങളെയാണ് നമുക്ക് ആവശ്യം.
https://www.facebook.com/Malayalivartha


























