Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

മലകയറ്റം കഠിനം പൊന്നയ്യാപ്പാ... ശബരിമല തുറക്കുന്നതിനെതിരെ പന്തളം രാജകുടുംബം

08 JUNE 2020 04:30 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ പ്രധാന ഹൈന്ദവ ആരാധനാലയങ്ങള്‍ ജൂണ്‍ 30 വരെ തുറക്കേണ്ടെന്ന തീരുമാനത്തിലാണിപ്പോൾ. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രമടക്കം നിരവധി പ്രധാന ഹൈന്ദവ ആരാധനാലയങ്ങൾ ജൂൺ 30 വരെ തുറക്കേണ്ടെന്ന തീരുമാനം എടുക്കുകയും ചെയ്തു.

അതേസമയം, ശബരിമല ക്ഷേത്രം അടക്കം തുറക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ പന്തളം കൊട്ടാരം രംഗത്തെത്തിയിരിക്കുകയാണ് .ശബരിമലയില്‍ അടുത്ത ആഴ്ച ഉത്സവം നടക്കാനിരിക്കെ ഇതര സംസ്ഥാനത്ത് നിന്നടക്കമുള്ള ഭക്തരെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി എന്‍ നാരായണവര്‍മ്മ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാല്‍ ജൂണ്‍ മുപ്പത് വരെ തിരുമല ക്ഷേത്രത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് കൊച്ചിന്‍ തിരുമല ദേവസ്വം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം കമ്മിറ്റിയുടെ കീഴിലുള്ള മറ്റ്‌ ക്ഷേത്രങ്ങളിലും ജൂണ്‍ മുപ്പത് വരെ പൊതുജനത്തെ പ്രവേശിപ്പിക്കില്ല.

പത്മനാഭ സ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കേണ്ടെന്ന് ക്ഷേത്ര ഭരണ സമിതിയാണ് തീരുമാനിച്ചത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവയടക്കം ടിടികെ ദേവസ്വത്തിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം ജൂൺ 30 വരെ തുടരാൻ തീരുമാനിച്ചു. നിത്യപൂജകൾ മുടക്കം കൂടാതെ നടക്കും. കോവിഡ് രോഗഭീതി ഒരു സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണിത്.

അതേസമയം ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ്ങ് 10-ാം തീയതി മുതൽ ആരംഭിക്കും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവരെ മാത്രമേ ദർശനത്തിനായി പമ്പയിൽ നിന്നും കടത്തിവിടുകയുള്ളു.

മിഥുന മാസ പൂജകൾക്കായി ശബരിമല നട 14 ന് തുറക്കും. ഉത്സവ ചടങ്ങുകൾക്ക് ശേഷം 28 ന് നട അടക്കും. സംസ്ഥാനത്ത് കോറോണ രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പോലീസിന്റെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തെത്തുന്ന ഭക്തർക്ക് മാത്രമേ ദർശനത്തിന് സൗകര്യം ഉണ്ടാകു. 10-ാം തീയതി മുതലാകും ബുക്കിങ്ങ് ആരംഭിക്കുക.10 – 65 ഇടയിൽ പ്രായമുള്ളവരെ പ്രവേശിപ്പിക്കില്ല. പുലർച്ചെ 4 ന് ആരംഭിക്കുന്ന ദർശനം ഉച്ചക്ക് 1 മണി വരെ നീളും. ശേഷം വൈകിട്ട് 4 ന് വീണ്ടും ദർശനം ആരംഭിച്ച് 11 ന് അവസാനിക്കും.

ശബരിമലയിൽ ഭക്തരെ തങ്ങാൻ അനുവദിക്കില്ല. രാത്രി 11 മണിക്ക് മുമ്പ് മലയിറങ്ങണം. ഒരു മണിക്കൂറിൽ 200 ഭക്തർക്കാകും ദർശന സൗകര്യം ഉണ്ടാകുക. പ്രതിദിനം 3200 ഭക്തർക്ക് ദർശനം ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ കണക്ക് കൂട്ടുന്നത്. ഒരെ സമയം 50 ഭക്തരെ മാത്രമേ തിരുമുറ്റത്ത് പ്രവേശിപ്പിക്കൂ. വി.വി.ഐ.പി ദർശനം ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സി സർവീസ് ഉണ്ടാകും. സ്വകാര്യ വാഹനങ്ങളെ പമ്പ വരെ കടത്തിവിടും. കാലാവസ്ഥ അനുകൂലമാണെങ്കിൽ പമ്പയിൽ തന്നെ പാർക്കിങ്ങും അനുവദിക്കും. വണ്ടി പെരിയാർ വഴി വരുന്നവർക്ക് ദർശനം ഉണ്ടാകില്ല. അപ്പവും അരവണയും ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാകും ലഭ്യമാക്കുക.

ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഭക്തരെ ശബരിമല ദർശനത്തിനായി കേരളത്തിലേക്ക് കടത്തിവിടുന്നതിന് കൊറോണ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന പാസിനൊപ്പം കോറോണ രോഗം ഇല്ലെന്ന ICMR -ന്റെ അംഗീകൃത കേന്ദ്രങ്ങളിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് കൊറോണ ഓൺലൈൻ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. ഇതര സംസ്ഥാനക്കാരായ അയ്യപ്പൻമാരെ 5 പേരടങ്ങുന്ന ടീമായി മാത്രമേ സന്നിധാനത്തേക്ക് കടത്തി വിടു. സന്നിധാനത്തും പമ്പയിലും കടകൾ പ്രവർത്തിക്കില്ല. ദേവസ്വം ബോർഡിന്റെ അന്നദാനം ഉണ്ടാകും. ഡോളി സർവീസും ഇത്തവണ ഉണ്ടാകില്ല.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (4 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (16 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (13 hours ago)

Malayali Vartha Recommends