Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

ദേവാലയങ്ങളിലെ ദിവ്യബലി.. സീറോ മലബാര്‍ സഭയും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും ക്ലിമ്മീസും വെട്ടില്‍.. സിനഡില്‍ കടുത്ത വിഭാഗീയത.. ചില രൂപതകള്‍ പള്ളികള്‍ തുറക്കുന്നു; ചില രൂപതകളില്‍ ഇനിയും പള്ളി അടഞ്ഞുതന്നെ കിടക്കും.. എറണാകുളത്ത് ലത്തീന്‍ റീത്തില്‍ പള്ളിയില്‍ കുര്‍ബാന, സീറോ മലബാര്‍ റീത്തില്‍ പള്ളി അടഞ്ഞുതന്നെ. ..സിന്‍ഡിലെ വിഭാഗീയത അതിരൂപത തലത്തിലേക്കും..പള്ളി തുറക്കില്ലെന്ന് ചങ്ങനാശ്ശേരി. കുര്‍ബാന അര്‍പ്പിക്കുമെന്ന് കാഞ്ഞിരപ്പള്ളി പാലാ രൂപതകള്‍

08 JUNE 2020 07:25 PM IST
മലയാളി വാര്‍ത്ത

കേരളാ കത്തോലിക്കാ സഭയ്ക്കു നേരെ കമ്മ്യൂണിസ്റ്റ് പിണറായിയുടെ സ്ട്രാറ്റജിക്കല്‍ സ്‌ട്രൈക്ക്... ചൈനയ്ക്കു സാധിക്കാത്തതു നേടി കേരള കത്തോലിക്കാ സഭയെയും സഭാവിശ്വാസത്തെയും നിര്‍വീര്യമാക്കി പിണറായി.

എന്താണ് നിങ്ങളുടെ വിശ്വാസത്തിന്റെ ആഴമെന്ന് നാളെ പിണറായിയും കമ്മ്യൂണിസ്റ്റുകാരും ചോദിച്ചാല്‍ ''കുര്‍ബാനയല്ല യേശുക്രിസ്തുവല്ല '' ''ആശുപത്രിയും സ്‌കൂളും'' ആണ് ഞങ്ങള്‍ക്ക് വലുതെന്നു സഭ പറയേണ്ടിവരുന്ന ഗതികേടിലേക്കോ സീറോ മലബാര്‍ സഭ ?
കുര്‍ബാന നടത്തിക്കോട്ടെ എന്ന് തമാശക്ക് ചോദിച്ചതായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരി. പിണറായി സമ്മതിച്ചതിനാല്‍ ജനങ്ങളെ കൂട്ടി കുര്‍ബാന ചൊല്ലും എന്ന് ഒരു കൂട്ടര്‍. പറ്റില്ല എന്ന് മറ്റൊരു കൂട്ടര്‍. കത്തോലിക്കാ സഭയില്‍ അടിതുടങ്ങി .

കേരളത്തിലെ കത്തോലിക്കാ രൂപതകളെ മൂന്നായി തിരിക്കാം. ലത്തിന്‍ രൂപതകള്‍, സീറോ മലബാര്‍ രൂപതകള്‍, മലങ്കര രൂപതകള്‍ എന്നിങ്ങനെ. കേരളത്തിലുള്ള 11 ലത്തീന്‍ രൂപതകള്‍ വരാപ്പുഴ തിരുവനന്തപുരം, അതിരൂപതയുടെ കീഴിലാണ്. സീറോ മലങ്കര സഭക്കും 2 അതിരൂപതകള്‍ - തിരുവനന്തപുരം - തിരുവല്ല. കേരളത്തില്‍ 8 രൂപതകള്‍. സീറോ മലബാര്‍ സഭയില്‍ ചങ്ങനാശ്ശേരി, തൃശ്ശൂര് ,എറണാകുളം, അങ്കമാലി, തലശ്ശേരി , കോട്ടയം അതിരൂപതകളിലായി 13 രൂപതകള്‍. ലത്തീന്‍ രൂപതകളൊഴിച്ചുള്ള 21 രൂപതകള്‍ക്കായി 2 കര്‍ദ്ദിനാള്‍മാര്‍ . റോമിലെ മാര്‍പാപ്പ യുടെ സ്ഥാനമാണ് തദ്ദേശ സഭകളില്‍ കര്‍ദ്ദിനാള്‍മാര്‍ക്കുള്ളത്.

സീറോ മലബാര്‍ സഭയ്ക്ക് ഏകദേശം 2100 പള്ളികള്‍ സീറോ മലങ്കര സഭയ്ക്ക് 750 പള്ളികള്‍ ലത്തീന്‍ സഭയ്ക്ക് 850 പള്ളികള്‍ അങ്ങനെ 3700 ല്‍ പരം ദൈവാലയങ്ങള്‍ കേരളത്തില്‍. ഇതിലൊക്കെ ദിവസേന ദിവ്യബലി അര്‍പ്പിക്കപ്പെടുന്നു. കൊറോണ നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള ദിവ്യബലി 2 മാസത്തിനു മുന്‍പ് നിര്‍ത്തലാക്കി. ഒക്കെയും ഓണ്‍ ലൈനിലാക്കി.

2020 മെയ്15 ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ '' ദൈവാലയങ്ങളില്‍ ആരാധനാ കര്‍മ്മങ്ങള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കണമെന്ന തലക്കെട്ടില്‍ ആവശ്യപ്പെട്ടത് 50 പേരില്‍ കവിയാത്ത ജനപങ്കാളിത്തത്തോടെയുള്ള ആരാധനാ ശുശ്രൂഷകള്‍ ദൈവാലയങ്ങളില്‍ നടത്താന്‍ അനുവദിച്ചു കിട്ടേണ്ടതുണ്ടെന്നായിരുന്നു.
''നിയന്ത്രിതമായ ജനപങ്കാളിത്തത്തോടെയാണെങ്കിലും ദൈവാലയങ്ങളില്‍ ആരാധനാ ശുശ്രൂഷകള്‍ ആരംഭിക്കണമെന്ന് ഞങ്ങളുടെ ജനങ്ങള്‍ മേലധ്യക്ഷന്മാരായ ഞങ്ങളോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു . കേരളത്തിലെ എല്ലാ സഭകളിലെയും മേലധ്യക്ഷന്മാരുടെ അഭിപ്രായവും ആവശ്യവും ഇതുതന്നെ ആണെന്നായിരുന്നു കര്‍ദ്ദിനാള്‍ ആലഞ്ചേരി, മലങ്കര സുറിയാനി സഭാധ്യക്ഷന്‍, യാക്കോബായ സഭാധ്യക്ഷന്‍, സീറോ മലങ്കര സഭാധിപന്‍ ലാറ്റിന്‍ ബിഷപ്സ് കോണ്‍ഫറന്‍സും അധ്യക്ഷന്‍, മലങ്കര മാര്‍ത്തോമാ സഭ, കല്‍ദായ സഭ സി.എസ് .ഐ സഭാ നേതാക്കള്‍ സംയുക്തമായി അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്. അതാണിപ്പോള്‍ തിരിഞ്ഞു കുത്തുന്നത്.

സര്‍ക്കാരിനേക്കാള്‍ സുശക്തമായ സംഘടനാ സംവിധാനമാണ് ക്രൈസ്തവ സഭകള്‍ക്കുള്ളത്. ഓരോ ഇടവകയിലും 15 മുതല്‍ 25 വരെ കുടുംബങ്ങള്‍ അടങ്ങുന്ന വാര്‍ഡുകള്‍, ആ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി . അങ്ങനെ യുള്ള പ്രതിനിധികള്‍ അടങ്ങുന്ന പള്ളി യോഗ കമ്മറ്റി, വികാരി, വികാരിയെ സഹായിക്കാന്‍ 2 മുതല്‍ 4 വരെ ട്രസ്റ്റിമാര്‍, കണക്കന്‍ അങ്ങനെപോകുന്നു സഭാ സംവിധാനം. കൂടാതെ 20 ല്‍ പരം ഭക്ത സംഘടനകളും അതിന്റെ ഭാരവാഹികളും.

അങ്ങനെയൊരു സംവിധാനമുള്ള സഭയ്ക്ക് കുര്‍ബാനക്ക് 100 ല്‍ താഴെ വിശ്വാസികളെ സാമൂഹിക അകലം പാലിച്ച് ദിവ്യബലിയില്‍ പങ്കെടുപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. മിക്ക ദൈവാലയങ്ങളിലും ഇട ദിവസങ്ങളില്‍ (ഞായറാഴ്ച ഒഴിച്ച് ) 100 ല്‍ താഴെ വിശ്വാസികളാണ് കുര്‍ബാനയ്ക്കെത്തുന്നത് .

 

5 5 / 6 / 2020 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ Go (RT )1762 / 2020 GAD സര്‍ക്കാര്‍ ഉത്തരവിന്റെ 22 -)0 പേജില്‍ എങ്ങനെയാണ് ദേവാലയങ്ങളില്‍ ആരാധന ദിവ്യബലി നടത്തേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 100 ചതുരശ്ര അടിയില്‍ 15 പേര് എന്ന കണക്കില്‍ പരമാവധി നൂറുപേര്‍ ആണ് അനുവദിച്ചിരിക്കുന്നത് മറ്റു പൊതു നിയന്ത്രങ്ങള്‍ ഇവര്‍ക്കും ബാധകം . ഈ ഉത്തരവനുസരിച്ച് ജൂണ്‍ ഒന്‍പതാം തീയ്യതി മുതല്‍ ജനങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാം. ദിവ്യ കാരുണ്യം സ്വീകരിക്കാം. എല്ലാവരും അതിനായി കാത്തിരുന്നു. എന്നാല്‍ ഓരോ മെത്രാനും ഓരോ സ്വതന്ത്ര തീരുമാനമായി

ദിവ്യബലിക്കായി ദേവാലയങ്ങള്‍ തുറന്നു കൊടുക്കണമെന്ന് കര്‍ദിനാളുമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് മെയ് 15 നായിരുന്നു.. ഇപ്പോള്‍ 20 ദിവസം കഴിഞ്ഞു. ഇങ്ങനെയൊരു അനുവാദം ലഭിച്ചാല്‍ എങ്ങനെയായിരിക്കണം പള്ളികള്‍ ജനങ്ങള്‍ക്കായി തുറക്കേണ്ടത് എന്ന ചര്‍ച്ചകളൊന്നും ആലഞ്ചേരി അധ്യക്ഷനായുള്ള സീറോ മലബാര്‍ സഭയോ സിനഡോ നടത്തിയില്ല ..എന്നാല്‍ ലത്തീന്‍ സഭയിലെ വരാപ്പുഴ മെത്രാപോലീത്ത അവരുടെ കണ്ണൂര്‍ മുതല്‍ കോട്ടയം വരെയുള്ള പള്ളികളിലേക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കൈമാറി


കുറെ മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളത്ത് നടന്ന സഭയുടെ യോഗത്തില്‍ എറണാകുളം അങ്കമാലി രൂപതയിലെ 90 % വൈദികരും ആലഞ്ചേരിക്കെതിരെ പരസ്യമായി പ്രകടനം നടത്തിയിരുന്നു. പിന്നീട് ഒത്തുതീര്‍പ്പെന്ന നിലയില്‍ ആയിരുന്നു ഫാദര്‍ കരിയിലിനെ മെത്രപൊലീത്ത ആക്കിയത് . നിലവിലുണ്ടായിരുന്ന എറണാകുളത്തെ മെത്രാന്മാരെ സ്ഥലം മാറ്റിയതും. നിലവില്‍ എറണാകുളം മെത്രോപ്പോലീത്തയായ കരിയില്‍ ഇടവക വൈദികരില്‍ നിന്നല്ല ,സ്‌കൂളുകളും കോളേജുകളും നടത്തിമാത്രം കഴിവ് തെളിയിച്ച cmi സഭയുടെ പ്രതിനിധിയായിരുന്നു. പള്ളികളെ പറ്റിയോ വിശ്വാസികളെപ്പറ്റിയോ കൂടുതല്‍ അറിയില്ല എന്ന് വ്യക്തം

എന്തായാലും കൊറോണ എങ്കില്‍ കൊറോണ ..കര്‍ദിനാള്‍ ആലഞ്ചേരിയെ അടിക്കാനുള്ള വടിയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ ആലഞ്ചേരി വിരുദ്ധ വൈദികര്‍ രംഗത്തിറങ്ങി.കരിയില്‍ മെത്രോപ്പോലീത്തയെക്കൊണ്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന പൊതുജന പങ്കാളിത്തത്തോടെ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ലെന്നു ഇന്നലെ വാര്‍ത്താക്കുറിപ്പ് ഇറക്കി.എറണാകുളത്ത് കരിയില്‍ ഇരിക്കുന്ന അതേ കെട്ടിടത്തിലിരിക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരി ഈ വിവരം അറിഞ്ഞില്ല.

ഏറെ വൈരുദ്ധ്യം കരിയില്‍ തന്റെ രൂപതയില്‍ കുര്‍ബാന ഇല്ലെന്നു പ്രഖ്യാപിക്കുമ്പോള്‍ എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ അദ്ദേഹത്തിന്റെ പള്ളികളുടെ തൊട്ടടുത്തുള്ള ലത്തീന്‍ പള്ളികളില്‍ നാളെ പൊതുജന പങ്കാളിത്തത്തോടെ കുര്‍ബാന ഉണ്ടെന്ന 4 പേജുവരുന്ന വിശദമായ ഉത്തരവിറക്കി വരാപ്പുഴ അതിരൂപത . ആലഞ്ചേരിയെ തോല്‍പ്പിക്കാനിറങ്ങിയ കരി യില്‍ മെത്രാപ്പോലീത്തയും, എറണാകുളം രൂപതയിലെ സംഘടിത വൈദികരും ഇനി തങ്ങളുടെ വിശ്വാസികള്‍ ലത്തീന്‍ പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്ന ദയനീയ സ്ഥിതി കാണേണ്ടിവരും. വിശ്വാസികള്‍ക്ക് അതാണ് താല്പര്യം. കാരണം ലത്തീന്‍ റീത്തിലെ കുര്‍ബാന അരമണിക്കൂറാണെങ്കില്‍ സീറോ മലബാറില്‍ അത് ഒന്നര മണിക്കൂറാണ് .

നേരത്തെ സൂചിപ്പിച്ചതുപോലെ ആലഞ്ചേരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള രൂപതകളില്‍ പലരും പല തട്ടിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (4 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (16 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (13 hours ago)

Malayali Vartha Recommends