Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നിയമന ശുപാര്‍ശ: പിഎസ്സിയുടെ കണക്ക് വസ്തുതാവിരുദ്ധമെന്ന് വിദഗ്ദ്ധര്‍

27 JUNE 2020 07:35 AM IST
മലയാളി വാര്‍ത്ത

നൂറിലേറെ റാങ്ക് പട്ടികകള്‍ റദ്ദായി ഉദ്യോഗാര്‍ഥികളില്‍ നിന്നു വന്‍ പ്രതിഷേധം ഉയരുന്നതിനിടെ ലോക്ഡൗണ്‍ കാലത്ത് 7225 പേര്‍ക്കു നിയമന ശുപാര്‍ശ നല്‍കിയെന്ന് അവകാശപ്പെട്ട് പിഎസ്‌സി രംഗത്ത് വന്നു. എന്നാല്‍ യഥാര്‍ഥ നിയമനം ഇത്രത്തോളമുണ്ടാകില്ല. വിവിധ റാങ്ക് പട്ടികകളില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത് ഒരേ ഉദ്യോഗാര്‍ഥികളാണ്. ഇങ്ങനെ ഒരേ ആളുകള്‍ക്കു തന്നെ രണ്ടും മൂന്നും നിയമന ശുപാര്‍ശ (അഡൈ്വസ്) നല്‍കിയിട്ടുണ്ട്.

നിയമനശുപാര്‍ശ ലഭിച്ചയാള്‍ ജോലിയില്‍ ചേര്‍ന്നില്ലെങ്കില്‍ മറ്റൊരാള്‍ക്കു വീണ്ടും ശുപാര്‍ശ നല്‍കും. നോട്ട് ജോയിനിങ് ഡേറ്റ് (എന്‍ജെഡി) എന്നാണിത് അറിയപ്പെടുന്നത്. ഇവ കൂടി ചേര്‍ത്താണ് 7225 പേര്‍ക്കു ജോലി നല്‍കിയെന്നു പറയുന്നത്.

കമ്പനി, ബോര്‍ഡ്, കോര്‍പറേഷന്‍ അസിസ്റ്റന്റിനുള്ള ഒറ്റ പരീക്ഷയില്‍ നിന്ന് 4 തസ്തികകളിലേക്കാണു നിയമനം. ഇതിനായി 2 റാങ്ക് ലിസറ്റുകളുണ്ട്. മിക്കവരും എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കുന്നതിനാല്‍ ആദ്യ റാങ്കുകാര്‍ക്ക് ഇവയിലേക്കെല്ലാം നിയമന ശുപാര്‍ശ ലഭിക്കും. ഇതെല്ലാം ചേര്‍ത്താണ് 1186 പേര്‍ക്കു ശുപാര്‍ശയെന്നു പിഎസ്സി പറയുന്നത്.

പിഎസ്‌സിയുടെ കണക്കു പ്രകാരം അസി. സര്‍ജന്‍ (276), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി.പ്രഫസര്‍ (1459), കമ്പനി, ബോര്‍ഡ്, കോര്‍പറേഷന്‍ അസിസ്റ്റന്റ് (1186), അസി.പ്രിസണര്‍ (454), സിവില്‍ പൊലീസ് ഓഫിസര്‍ (277) എന്നിങ്ങനെ 5 റാങ്ക് ലിസ്റ്റുകളില്‍നിന്നായി ആകെ 3652 നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ബാക്കി നാനൂറോളം റാങ്ക് പട്ടികയില്‍ നിന്നുള്ള വിവരം കൂടി പുറത്തുവിടണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു. 276 പേര്‍ക്ക് അഡൈ്വസ് നല്‍കിയ അസി. സര്‍ജന്‍ തസ്തികയിലെ റാങ്ക് പട്ടികയുടെ കാലാവധി ഇന്നു തീരും. മേയിലെ കണക്കുപ്രകാരം ഈ പട്ടികയില്‍ 1098 പേര്‍ ബാക്കിയുള്ളപ്പോള്‍ 980 താല്‍ക്കാലിക നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തുകയും ചെയ്തു.

ഈ മാസം 30-നു മുപ്പതോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണു തീരുന്നത്. 19-ന് നൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിഞ്ഞു. കാലാവധി നീട്ടുന്ന കാര്യം പരിഗണനയിലില്ലെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒന്നൊന്നായി കഴിയുന്നതിനിടെ, പല വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനം തകൃതി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാരെ വിആര്‍എസ് എടുപ്പിച്ച് ആ തസ്തികകളിലേക്ക് ഇഷ്ടക്കാരെ തിരക്കിട്ട് നിയമിക്കുന്നുമുണ്ട്.

റാങ്ക് ലിസ്റ്റ് നിലവിലില്ലെങ്കില്‍ പല തസ്തികകളിലേക്കും താല്‍ക്കാലിക നിയമനത്തിനു വഴിയൊരുങ്ങും. വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാന്‍ പിന്നെ തടസ്സമുണ്ടാകില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (13 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (27 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (36 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

Malayali Vartha Recommends