ബാലികയെ പീഡിപ്പിച്ചതിന് 58-കാരനായ കവി അറസ്റ്റില്

റാന്നിയില് പട്ടികജാതി വിഭാഗത്തില്പ്പെട്ട ബാലികയെ പീഡിപ്പിച്ച കേസില് 58-കാരന് പിടിയിലായി. പാട്ടുപഠിക്കാന് വീട്ടില് വന്ന ഒന്പതുകാരിയായ ബാലികയെ പീഡിപ്പിച്ചെന്ന കേസില് ഈട്ടിച്ചുവട് മണ്ണാറത്തറ ഹര്ബേല് വീട്ടില് അലിയാരെ(58)യാണ് പോലീസ് ഇന്സ്പെക്ടര് കെ.എസ്. വിജയന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പാട്ടുപഠിക്കാന് വന്ന കുട്ടിയെ സമീപത്തുള്ള ഇയാളുടെ മകളുടെ വീടിന്റെ ഒന്നാം നിലയിലെത്തിച്ചാണ് പീഡിപ്പിച്ചത്. വിവരമറിഞ്ഞ ഒരു ജനപ്രതിനിധി ജില്ലാ പോലീസ് മേധാവിക്കു പരാതി നല്കി. ഇന്നലെ രാവിലെ കുട്ടിയുടെ മൊഴിയെടുത്തു. തുടര്ന്ന് അലിയാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിനു ലഭിച്ച പരാതിയെത്തുടര്ന്നാണ് അറസ്റ്റ്. ഇയാള് അലിയാര് എരുമേലി എന്ന പേരില് കവിതകള് എഴുതാറുണ്ടെന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























