അങ്ങനെയിപ്പോ ചൈന ഇവിടെ ആളാകേണ്ട! ബോയ്കോട്ട് ചൈന ക്യാമ്പയിന് ഇന്ത്യയില് ശക്തം... പേരുമാറ്റാന് അനുമതി തേടി ചൈനാമുക്ക്

ബോയ്കോട്ട് ചൈന ക്യാമ്പയിന് ശക്തമാണ് ഇന്ത്യയില് .നിരവധിപ്പേര് ആ ക്യാമ്പയിന് ഏറ്റെടുക്കുകയും ചെയ്തു.എന്നാല് ഒരു പ്രദേശം തന്നെ അത്തരമൊരു ക്യാമ്പയിന് ഏറ്റെടുത്ത തന്റെ പേര് ഉപേക്ഷിക്കാന് ഒരുങ്ങുകയാണിപ്പോള് .സംസ്ഥാന പാതയായ പത്തനംതിട്ട കോന്നി -പുനലൂര് റോഡ് കടന്നു പോകുന്നതിന് സമീപ പ്രദേശമാണ് ഇന്ന് ചൂടേറിയ ചര്ച്ചകളില് ഇടംപിടിച്ച ചൈനാമുക്ക് എന്ന പ്രദേശം
പത്തനംതിട്ടയിലെ കോന്നി പട്ടണത്തോടു ചേര്ന്നുള്ള പ്രധാന ജംഗ്്ഷനായ 'ചൈനാ മുക്കി'ന്റെ പേരാണു ചൈനയോടുള്ള പ്രതിഷേധ സൂചകമായി മാറ്റാനൊരുങ്ങുന്നത്. അതിര്ത്തിയില് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചൈനയുടെ ആക്രമണത്തില് പ്രതിഷേധിച്ചാണ് നീക്കം. 23ന് ഇതു സംബന്ധിച്ച അപേക്ഷ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ് പ്ലാവിളയില് ഭരണസമിതിക്കു നല്കി.
ഭാരതത്തിന്റെ ധീര ജവാന്മാര് ജന്മനാടിനായി പോരാടി വീരമൃത്യു വരിച്ച സാഹചര്യത്തില് അവരോടുള്ള ആദരസൂചകമായി ചൈനാമുക്കെന്ന പേര് ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പേരു മാറ്റുന്ന വിഷയത്തില് അടുത്ത പഞ്ചായത്ത് കമ്മിറ്റിയില് തീരുമാനമെടുക്കുമെന്നു പ്രസിഡന്റ് എം.രജനി വ്യക്തമാക്കി.സ്ഥലത്തിന് കോന്നി മുക്ക് എന്ന പേരു വന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 1951ല് മുന് പ്രധാനമന്ത്രി ജവാഹര്ലാല് നെഹ്റു കോന്നി സന്ദര്ശിച്ചിരുന്നു.നെഹ്റുവിനെ സ്വീകരിക്കാന് മേഖലയില് എങ്ങും കോണ്ഗ്രസിന്റെ പതാകകള് കൊണ്ട് അലങ്കരിച്ചിരുന്നു.
എന്നാല് ഇവിടെയെത്തിയപ്പോള് എങ്ങും ചുവന്ന കൊടികളും തോരണങ്ങളും.ഇതു കണ്ട നെഹ്റു പ്രസംഗത്തിനിടെ കളിയായി താന് ചൈനീസ് ജംക്ഷനില് ആണോ നില്ക്കുന്നതെന്നു ചോദിച്ചിരുന്നു. ഇതാണു പിന്നീട് ഇവിടം ചൈനാമുക്ക് ആയി അറിയപ്പെടാന് കാരണമെന്ന് ഒരു വിഭാഗം പറയുന്നു. നേരത്തെ പ്രദേശത്തിന് ഈ പേരായിരുന്നു എന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. പേരു മാറ്റണമെന്നു നാട്ടുകാരില് ചിലരും ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്ഗ്രസിന്റെ നേതൃത്വത്തില് യുഡിഎഫിനാണ് പഞ്ചായത്തിന്റെ ഭരണം. .
ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്ലാല് നെഹ്റു നാമകരണം ചെയ്തതാണ് ചൈനാമുക്ക് എന്നത്.
വര്ഷങ്ങള്ക്കിപ്പുറം, ഇന്ത്യ- ചൈന സംഘര്ഷം നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലെ പേര് മാറ്റുന്നതിനെതിരെ കോന്നി പഞ്ചായത്ത് ഭരിക്കുന്ന കോണ്ഗ്രസ് പ്രമേയം പാസാക്കാന് ഒരുങ്ങുന്നത്. എന്നാല് പ്രമേയത്തിനെതിരെ നാട്ടുകാര് ഒറ്റക്കെട്ടാണ്. ഒറ്റപ്പെട്ട അഭിപ്രായ പ്രതികരണങ്ങളും പങ്കുവെക്കുന്നവരുടെ എണ്ണവും കുറവല്ല.
1951ല് നെഹ്രു അതിരുങ്കല് സി.എം.എസ്. എല്.പി. സ്കൂളിന്റെ കല്ലിടീല് ചടങ്ങില് പങ്കെടുക്കാനായി ഇതുവഴിവന്നപ്പോള് ഇവിടെ നിറയെ ചെങ്കൊടികള് ആയിരുന്നു ഇതുകണ്ടാണ് ചൈനയാണോ ഇവിടം എന്ന് ചോദിച്ചത്. കമ്മ്യൂണിസ്റ്റ് പാര്ട്ടിക്ക് സ്വാധീനമുള്ള സ്ഥലമായിരുന്നു അന്ന് ചൈനാമുക്ക്. തോപ്പില്ഭാസി ഒളിവില് കഴിഞ്ഞിരുന്നതും ഇവിടെയുള്ള ഒരു വീട്ടില് ആയിരുന്നു. നെഹ്രു ചൈനയാണോ എന്ന് ചോദിച്ച ഉടന് തന്നെ അവിടെക്കൂടിയിരുന്ന കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ പ്രവര്ത്തകര് ചൈനാമുക്ക് സിന്ദാബാദ് എന്ന് വിളിച്ചെന്നാണ് പറയുന്നത്. ഒരു ചൈനാക്കാരന് പോലും ഇവിടെ താമസിക്കുന്നില്ല. അതേസമയം, ബ്രിട്ടീഷ് പൗരത്വമുള്ള ഒരാള് ഇവിടെ കുടുംബസമേതം കഴിയുന്നുണ്ട്.
"
https://www.facebook.com/Malayalivartha

























