ഗ്രോ ബാഗില് വീടിന്റെ ടെറസില് കഞ്ചാവ് കൃഷി നടത്തിയ വീട്ടുടമ അറസ്റ്റില്

കോഴിക്കോട് നാദാപുരത്ത് വീടിന്റെ ടെറസില് ഗ്രോ ബാഗില് കഞ്ചാവ് ചെടി കൃഷി ചെയ്ത വീട്ടുടമയെ അറസ്റ്റു ചെയ്തു. റൂറല് ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസിന് ലഭിച്ച വിവരത്തെ തുടര്ന്നാണ് പൊലീസ് വീട്ടില് പരിശോധന നടത്തിയത്.
കടമേരിക്കടുത്ത കീരിയങ്ങാടിയില് 11 കഞ്ചാവ് ചെടികളുമായി കീരിയങ്ങാടി കല്ലിങ്ങല് കുനിയില് ബഷീറി (45) നെയാണ് നാദാപുരം പൊലീസ് ഇന്സ്പെക്ടര് എന്.സുനില്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ബഷീറിനെ ഇന്ന് കോടതിയില് ഹാജരാക്കും. 3 മാസത്തോളം വളര്ച്ചയുള്ളതും ഒന്നര മീറ്ററിലധികം ഉയരമുള്ളവയുമാണു കഞ്ചാവ് ചെടികള്.
എസ്ഐ ബാബു കക്കട്ടില്, എഎസ്ഐ കെ.മജീദ്, സിവില് പൊലീസ് ഓഫിസര്മാരായ കെ.നന്ദന്, എന്.പി.നിധീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























