പിഎസ്സി റാങ്ക് ലിസ്റ്റില് നിന്നു സംവരണവും സീനിയോറിറ്റിയും പാലിച്ച് കെഎസ്ആര്ടിസിയിലെ ഡ്രൈവര്മാരുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്താന് ഹൈക്കോടതിയുടെ നിര്ദേശം

പിഎസ്സി റാങ്ക് ലിസ്റ്റില് നിന്നു സംവരണവും സീനിയോറിറ്റിയും പാലിച്ച് കെഎസ്ആര്ടിസിയിലെ ഡ്രൈവര്മാരുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്താന് ഹൈക്കോടതിയുടെ നിര്ദേശം. എം പാനലുകാരെ ഒഴിവാക്കി റാങ്ക് ലിസ്റ്റില്നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്ഥിയായ ആലുവ സ്വദേശി എന്.ബി. ഷാനില് നല്കിയ ഹര്ജിയിലാണ് സിംഗിള് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 180 ദിവസം ജോലിനോക്കിയ എംപാനലുകാരെ ഒഴിവാക്കണമെന്ന് 2019 ഏപ്രില് എട്ടിന് ഡിവിഷന്ബെഞ്ച് നിര്ദേശിച്ചിരുന്നു. അവരെ വീണ്ടും നിയമിക്കുന്നതായി ഹര്ജിക്കാരന് ആരോപിച്ചു.
ഇതു നിഷേധിച്ച കെ.എസ്.ആര്.ടി.സി ലീവ് വേക്കന്സികളില് താത്കാലിക ഡ്രൈവര്മാരുടെ നിയമനം അനിവാര്യമാണെന്നും സാമ്പത്തിക പ്രതിസന്ധിമൂലം സ്ഥിരനിയമനം നടത്താന് കഴിയില്ലെന്നും വിശദീകരിച്ചു. സംവരണവും സീനിയോറിറ്റിയും പാലിച്ചു പിഎസ്സി നിയമനം നല്കാനാവുന്നവരുടെ വിശദവിവരങ്ങള് രണ്ടാഴ്ചയ്ക്കകം കെഎസ്ആര്ടിസിക്ക് കൈമാറണം. ഇത്തരക്കാരെ താത്കാലിക നിയമനത്തിനായി കെഎസ്ആര്ടിസി പരിഗണിക്കണം.നിയമനം എവിടെ നടത്തണമെന്നതുള്പ്പെടെ കെഎസ്ആര്ടിസിക്ക് തീരുമാനിക്കാം
കേരള സര്വീസ് ചട്ടത്തിലെ താത്കാലിക നിയമന വ്യവസ്ഥകള് പാലിക്കണം. നിയമനം ലഭിക്കുന്നവര്ക്ക് മുന്ഗണനയോ അവകാശമോ ലഭിക്കില്ല. നിയമനം വേണ്ടെന്നു വയ്ക്കുന്നവര്ക്ക് സ്ഥിര നിയമനത്തിനുള്ള അവകാശം നഷ്ടമാകില്ലെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























