റിക്രൂട്ട് ട്രെയിനി പൊലീസ് കോണ്സ്റ്റബിള്മാരുടെ പരിശീലനം ലോക്കല് പൊലീസ് സ്റ്റേഷനുകളില്

രാമവര്മപുരം പൊലീസ് അക്കാദമിയില് നടത്തിയിരുന്ന റിക്രൂട്ട് ട്രെയിനി പൊലീസ് കോണ്സ്റ്റബിള്മാരുടെ പരിശീലനം കോവിഡ് ഭീഷണിമൂലം ലോക്കല് സ്റ്റേഷനുകളിലേക്കു ചുരുങ്ങി. ഇതോടെ അതതു ലോക്കല് പൊലീസ് സ്റ്റേഷനുകളിലും ട്രെയിനികള് എത്തിത്തുടങ്ങി.
ഇവര്ക്ക് കഴിഞ്ഞ ദിവസം മുതലാണ് ഗ്രൗണ്ട് ട്രെയിനിങ് ആരംഭിച്ചത്. തുടക്കത്തില് സ്റ്റേഷനിലെ ജോലികളില് സഹായികളായി നില്ക്കുകയായിരുന്നു.
ചെറുതുരുത്തി, ചേലക്കര പൊലീസ് സ്റ്റേഷനുകളുടെ കീഴിലുള്ള ആറു പേര്ക്ക് ചെറുതുരുത്തി ഗവ.ഹയര് സെക്കന്ഡറി സ്കൂള് ഗ്രൗണ്ടിലാണ് പരിശീലനം നടക്കുന്നത്.
ഇതുപോലെ ജില്ലയുടെ മറ്റു സ്റ്റേഷനുകളിലും പരിശീലനം ആരംഭിച്ചു. രാവിലെ 7 മുതല് 8 വരെയാണ് പരിശീലനം.
https://www.facebook.com/Malayalivartha

























