വൈദ്യുത നിലയത്തിന്റെ കെട്ടിടത്തിന് 5 മീറ്റര് അകലെ പുലി; ബഹളം വച്ചെങ്കിലും പോയില്ല

ബുധനാഴ്ച അതിരപ്പിള്ളി, പെരിങ്ങല്കുത്ത് വൈദ്യുത നിലയത്തിന്റെ പഴയ വാല്വ് ഹൗസിന് സമീപം പകല് പുലിയിറങ്ങി.
ജീവനക്കാര് വിശ്രമിക്കുന്ന കെട്ടിടത്തിന് 5 മീറ്റര് അകലെ വരെ പുലി എത്തിയത് ഉച്ച കഴിഞ്ഞ് 3 മണിയോടെ ആയിരുന്നു. പുലി 5 മിനിറ്റോളം അവിടെ നിന്നു.
ഒച്ചവച്ചതോടെ പുലി സമീപമുള്ള കാട്ടിലേക്ക് കയറിയെങ്കിലും ഏറെ നേരം അവിടെ നിന്ന ശേഷമാണ് ഉള്ക്കാട്ടിലേക്ക് മറഞ്ഞത്.
https://www.facebook.com/Malayalivartha

























