വിവാഹിതാനാണെന്ന കാര്യം മറച്ച് വെച്ച് മറ്റൊരു വിവാഹം... രഹസ്യം മനസ്സിലാക്കിയതോടെ പിന്നെ കയ്യാങ്കളിയിലേക്ക്... തിരുവനന്തപുരത്ത് യുവതിയുടെ ആത്മഹത്യയില് ഭര്ത്താവ് അറസ്റ്റിലായതോടെ പുറത്ത് വരുന്ന ക്രൂരത ആരെയും ഞെട്ടിക്കും

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില് ഭര്ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. വട്ടപ്പാറ പ്രശാന്ത് നഗറില് ആര്യാഭവനില് ആര്യാ ദേവനെ (23) വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തിലാണ് ഭര്ത്താവ് പിടിയിലായത്.
തിരുവല്ലം പാച്ചല്ലൂര് കുമിളി ലെയ്നില് വത്സലാഭവനില് പ്രദീപ് (രാജേഷ് കുമാര്-32) ആണ് അറസ്റ്റിലായത്. ആര്യയെ വിവാഹം കഴിക്കുമ്ബോള് രാജേഷിന് മറ്റൊരു ഭാര്യയും മക്കളുമുണ്ടായിരുന്നു.
ആര്യയെ വിവാഹം കഴിച്ചതിനു ശേഷം ഭര്ത്താവിന്റെ ആദ്യ ഭാര്യയുടെ പേരില് ഇരുവരും നിത്യവും വഴക്കായിരുന്നു. കുറച്ചുനാളായി ആര്യയും ഇരട്ടകളായ മക്കളും അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മൂന്ന് ആഴ്ച മുന്പ് രാത്രിയില് രാജേഷ് ആര്യയുടെ വീട്ടിലെത്തി ബഹളം വെച്ചിരുന്നു. നിരന്തരം ഫോണില് കൂടി പണം ചോദിച്ചിരുന്നതായും ബന്ധുക്കള് പറയുന്നു.
ബുധനാഴ്ച രാത്രി 11 മണിയോടെ കുട്ടികളുടെ കരച്ചില് കേട്ട് ആര്യയുടെ അമ്മയും സഹോദരിയും വാതിലില് തട്ടി വിളിച്ചിട്ടും തുറന്നില്ല. വാതില് ചവിട്ടിപ്പൊളിച്ച് നോക്കുമ്ബോഴാണ് അവശ നിലയില് ആര്യയെ കാണുന്നത്.
ഉടന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, മറ്റൊരു സ്ത്രീയുമായി നിയമപരമായി ബന്ധം നില്ക്കുമ്ബോള് വീണ്ടും വിവാഹം കഴിച്ചു എന്നീ വകുപ്പുകള് ചുമത്തിയാണ് പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























