സിനിമ രംഗത്തെ ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസ് പിടിയിൽ! ഷംന കാസിം കേസില്‍ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ; സമാനമായ രീതിയില്‍ തട്ടിപ്പിനിരയായത് നാലു പേര്... ധര്മ്മജന് ബോള്‍ഗാട്ടിയടക്കം മൂന്ന് നടന്മാരില് മൊഴിയെടുക്കാനുറച്ച് പോലീസ്
വിവാഹ ആലോചനയുടെ മറവില്‍ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സിനിമ രംഗത്തെ ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസ് ആണ് അറസ്റ്റിലായത്.
കേസിലെ മുഖ്യപ്രതി റഫീഖിനും മറ്റുള്ളവര്‍ക്കും ഷംനയുടെ ഫോണ്‍ നമ്ബര്‍ നല്‍കിയത് ഇയാളാണ്. റഫീഖിന്റെ സഹോദരനാണെന്നും മറ്റൊരു പ്രതിയുടെ ബന്ധുവാണെന്നും സൂചനയുണ്ട്.
അതിനിടെ, ഷംനയുടെതിന് സമാനമായ രീതിയില്‍ നാലുപേരെ കൂടി ഇവര്‍ തട്ടിപ്പിനിരയാക്കിയെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.
ഈ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യും. ഹൈദരാബാദിലായിരിക്കുന്ന ഷംന ഇന്ന് കൊച്ചിയിലെത്തിയ ശേഷം മൊഴി രേഖപ്പെടുത്തും.
ഓണ്‍ലൈനിലായിരിക്കും മൊഴിയെടുക്കുക. ഇതോടെ പ്രതികള്‍ എന്തിനാണ് ഷംനയെ സമീപിച്ചതെന്ന് വ്യക്തമാകുമെന്നും ഐ.ജി പറഞ്ഞു.
മറ്റ് 18 പേരെ കൂടി സംഘം തട്ടിച്ചതായി വിവരമുണ്ടായിരുന്നു. ഇവരില്‍ പലരും കേസുമായി മുന്നോട്ടുപോകാന്‍ തയ്യാറായിരുന്നില്ല.
അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ളവരുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചു. ധര്മ്മജന് ബോള്‍ഗാട്ടിയടക്കം മൂന്ന് നടന്മാരില് നിന്നാണ് മൊഴിയെടുക്കുക.
https://www.facebook.com/Malayalivartha