ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില് നടന് ധര്മ്മജന് ബോള്ഗാട്ടിയുടെ മൊഴി രേഖപ്പെടുത്തി! പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... എന്നോട് ആവശ്യപ്പെട്ടത് ഷംനയുടെയും മിയയുടെയും നമ്ബര്; പ്രൊഡക്ഷന് കണ്ട്രോളര് ഷാജി പട്ടിക്കരയാണ് പ്രതികള്ക്ക് എന്റെ നമ്ബര് കൊടുത്തത്; ധര്മ്മജന്റെ മൊഴി ഇങ്ങനെ...

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില് നടന് ധര്മ്മജന് ബോള്ഗാട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ഷംനയെ ഭീഷണിപ്പെടുത്തിയ പ്രതികള് തന്നെയും വിളിച്ചിരുന്നുവെന്നും മിയയുടെയും ഷംനയുടെയും നമ്ബറാണ് തന്നോട് ചോദിച്ചതെന്നും ധര്മ്മജന് മാധ്യമ പ്രവര്ത്തകരോട് പറഞ്ഞു.
പ്രൊഡക്ഷന് കണ്ട്രോളര് ഷാജി പട്ടിക്കരയാണ് തന്റെ നമ്ബര് പ്രതികള്ക്ക് കൊടുത്തതെന്നും ധര്മജന് പറഞ്ഞു. തട്ടിപ്പില് സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധര്മജനെ വിളിപ്പിച്ച് മൊഴിയെടുത്തത്.
ധര്മജന് ഉള്പ്പെടെ സിനിമാ മേഖലയില്നിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നത്.
ധര്മജന്റെ ഫോണ് നമ്ബര് പ്രതികളില്നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല് കാര്യങ്ങള് ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha

























