ഷംനയ്ക്ക് പുറമേ മിയയും ലിസ്റ്റിൽ! തട്ടിപ്പ് സംഘം തന്നെയും കുടുക്കാന് ശ്രമിച്ചുവെന്ന് ധര്മ്മജന്; സ്വര്ണക്കടത്തിന്റെ ആള്ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്ണം കടത്തുന്നവരാണെന്നും പറഞ്ഞു; നിർണായക വെളിപ്പെടുത്തൽ

സിനിമാതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ സംഘം സിനിമ മേഖലയിലെ കൂടുതല് പേരെ ലക്ഷ്യം വച്ചതായി സൂചന. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളി ച്ചതായി വ്യക്തമാക്കിയിരിക്കുകയാണ് നടൻ ധർമജൻ ബോൾഗാട്ടി. പ്രതികള്ക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പ്രതികളില് ഒരാള് സിനിമാതാരം ധര്മ്മജന് ബോള്ഗാട്ടിയെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്ന്ന് താരത്തെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തു.
തന്റെ നമ്ബരില് തട്ടിപ്പ് സംഘം വിളിച്ചെന്ന് പറഞ്ഞ ധര്മ്മജന് ഷംനയുടെയും മിയയുടെയും നമ്ബരുകള് തന്നോട് ചോദിച്ചുവെന്നും വെളിപ്പെടുത്തി. തട്ടിപ്പ് സംഘം തന്നെയും കുടുക്കാന് ശ്രമിച്ചുവെന്നാണ് ധര്മ്മജന് ആരോപിക്കുന്നത്. പ്രൊഡക്ഷൻ കണ്ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു.
അഷ്കര് അലി എന്നു പരിചയപ്പെടുത്തിയ ആളാണ് തന്നെ വിളിച്ചതെന്ന് ധര്മ്മജന് വ്യക്തമാക്കി. സ്വര്ണക്കടത്തിന്റെ ആള്ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ഡൗൺ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. പൊലീസില് പരാതി നല്കുമെന്ന് പറഞ്ഞതോടെ അവര് വിളിച്ചിരുന്ന നമ്പര് സ്വിച്ച് ഓഫ് ആയതായും പിന്നീട് വിളിച്ചിട്ടില്ലന്നും ധർമജൻ പറഞ്ഞു.
പ്രൊഡക്ഷൻ കണ്ട്രോളർ എന്തുകൊണ്ടാണ് തന്റെ നമ്പർ കൊടുത്തതെന്ന്റിയില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം ഇക്കാര്യം ചോദിക്കുമെന്നും പറഞ്ഞു. അദ്ദേഹത്തോട് പിണക്കമില്ലെന്നും ധർമജൻ പറഞ്ഞു. തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധർമജൻ ഉൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നതെന്നാണ് വിവരം. ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
ബ്ളാക്ക്മെയില് കേസില് കഴിഞ്ഞ ദിവസം മുഖ്യപ്രതി അടക്കം അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്ത പൊലീസിന് നിര്ണായക വിവരങ്ങളാണ് ലഭിച്ചത്. ഇവര്ക്ക് സിനിമാ മേഖലയിലുള്ളവരുടെ പിന്തുണ കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നു. ഷംനയുടെ നമ്ബര് തട്ടിപ്പുകാര്ക്ക് ലഭിക്കണമെങ്കില് പ്രതികള്ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടാവുമെന്ന് ഷംനയുടെ മാതാവ് ആരോപിച്ചിരുന്നു. കൊവിഡ് കാലത്തും കൊച്ചി പൊലീസ് അതിവേഗം അന്വേഷണ നടപടികള് പൂര്ത്തിയാക്കുകയാണ്.
വിവാഹാലോചനയുമായിട്ടാണ് തട്ടിപ്പ് സംഘം ഷംനയുടെ കുടുംബത്തിനോട് അടുത്തത്. എന്നാല് പിന്നാലെ സംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. സിനിമാ മേഖലയുമായി ചേര്ന്ന് പ്രവര്ത്തിക്കുന്ന ചാവക്കാട് സ്വദേശിയായ ഹെയര് സ്റ്റൈലിസ്റ്റില് നിന്നുമാണ് സംഘം സിനിമാതാരങ്ങളുമായി അടുപ്പമുണ്ടാക്കിയതെന്നാണ് മനസിലാക്കുന്നത്. അതേ സമയം ഷംന കാസിം പൊലീസില് പരാതി നല്കിയതോടെ നിരവധി യുവതികളാണ് തട്ടിപ്പ് സംഘത്തിനെതിരെ പരാതി നല്കാന് മുന്നോട്ട് വന്നിട്ടുള്ളത്. സംഘത്തിന് സ്വര്ണ കടത്തുമായി ബന്ധമുണ്ടെന്നും റിപ്പോര്ട്ടുകളുണ്ട്. അന്വേഷണം മുന്നോട്ടു പോകുന്തോറും തട്ടിപ്പിന്റെ വ്യാപ്തിയും കൂടുകയാണ്.
ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ പ്രതികൾ നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേർ കൂടി ഇന്ന് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























