ദീർഘ നാൾ നീണ്ടു നിന്ന ഭിന്നതകൾ; ഒടുവിൽ കേരള കോണ്ഗ്രസ്-ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി; ജോസ് പക്ഷത്തിനു യു ഡി എഫിൽ തുടരാൻ അർഹതയില്ല; ചർച്ച നടത്തിയിട്ടും സമയം നൽകിയിട്ടും സഹകരിച്ചില്ല; ലാഭനഷ്ടങ്ങൾ നോക്കുന്നില്ലെന്നും യുഡിഎഫ് കണ്വീനർ ബെന്നി ബെഹനാൻ

തർക്കങ്ങൾക്കൊടുവിൽ കേരള കോണ്ഗ്രസ്-ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി. ഇന്ന് ചേർന്ന മുന്നണിയോഗമാണ് അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്. ജോസ് കെ. മാണി പക്ഷത്തെ പുറത്താക്കിയെന്ന കാര്യം യുഡിഎഫ് കണ്വീനർ ബെന്നി ബെഹനാൻ സ്ഥിരീകരിച്ചു.. ജോസ് പക്ഷത്തിനു യു ഡി എഫിൽ തുടരാൻ അർഹതയില്ലെന്നും ചർച്ച നടത്തിയിട്ടും സമയം നൽകിയിട്ടും സഹകരിച്ചില്ല.ലാഭനഷ്ടങ്ങൾ നോക്കുന്നില്ലെന്നും ബെന്നി ബെഹനാൻ ,
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്ക്കം മുറുകിയതോടെയാണ് കടുത്ത നടപടിയിലേക്ക് യു ഡി എഫ് നീങ്ങിയത് . ജോസ് പക്ഷം ഉടൻ സ്ഥാനം രാജിവെക്കണമെന്ന നിലപാടായിരുന്നു കോൺഗ്രസ് സ്വീകരിച്ചത് . ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ്. സ്ഥാനം വെച്ചുമാറാൻ ധാരണ ഉണ്ടെന്ന് നേതാക്കൾ പല തവണ ആവർത്തിച്ചിട്ടും ജോസ് പക്ഷം മുന്നണിയെ വെല്ലുവിളിക്കുന്നെന്നാണ് യുഡിഎഫ് നിലപാട്. മുന്നണി വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന ജോസിന്റെ പരസ്യ നിലപാട് അംഗീകരിക്കാനാകില്ലെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
ജോസ് കെ മാണിയുടെ നിലപാടിൽ മാറ്റമില്ലാത്തതിനെ തുടർന്നാണ് യു ഡി എഫ് കടുത്ത നിലപാട് സ്വീകരിച്ചത് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം തൽക്കാലം നോക്കുന്നില്ലെന്നും പല തവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























