ട്രാപ്പിലായ ആ പെണ്കുട്ടിയാണ് തട്ടിപ്പിന്റെ വിവരം തന്നെ വിളിച്ചറിയിക്കുന്നത്. അവളോട് ഹോട്ടലില് നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് താന് പറഞ്ഞതെന്ന് മോഡല് മീര

സിനിമാതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ പ്രതികളെ അറിയില്ലെന്ന് വ്യക്തമാക്കി മോഡല് മീര. പരസ്യമോഡലുകളെ ഏകോപിപ്പിക്കുന്നയാളാണ് തന്നെ ബന്ധപ്പെട്ടതെന്നും തനിക്ക് പോകാന് കഴിയാത്തതിനാലാണ് മറ്റൊരു പെണ്കുട്ടിയെ പരിചയപ്പെടുത്തിയതെന്നും മീര പറഞ്ഞു. പാലക്കാട്ടെത്തി ട്രാപ്പിലായ ആ പെണ്കുട്ടിയാണ് തട്ടിപ്പിന്റെ വിവരം തന്നെ വിളിച്ചറിയിക്കുന്നത്. അവളോട് ഹോട്ടലില് നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് താന് പറഞ്ഞതെന്നും മീര വ്യക്തമാക്കി..
എല്ലാ കാര്യങ്ങളും ഡി.സി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.. ഒരു വാട്സാപ്പ് ഗ്രൂപ്പില് നിന്നാണ് കൊച്ചിയിലെ മോഡല് കോര്ഡിനേറ്റര്ക്ക് പ്രതികളുടെ നമ്ബര് കിട്ടിയത്. എനിക്ക് വേറെ ഷൂട്ട് ഉണ്ടായിരുന്നതിനാല് നമ്ബര് സുഹൃത്തിന് നല്കി. പിന്നീട് പാലക്കാട്ട് പ്രശ്നമുണ്ടായെന്ന് അറിഞ്ഞപ്പോള് അവരോട് തിരികെ വരാന് പറഞ്ഞിരുന്നുവെന്നും മീര വ്യക്തമാക്കി.
മീര വഴിയാണ് തട്ടിപ്പ് സംഘത്തിലെ പ്രതികളുടെ നമ്ബര് ലഭിച്ചതെന്ന് തട്ടിപ്പിനിരയായ യുവതികള് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു വര്ക്കുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം മോഡലിംഗ്, ഇവന്റ് മാനേജ്മെന്റ് രംഗത്ത് പ്രവര്ത്തിക്കുന്ന യുവതികളെ പാലക്കാട്ട് എത്തിച്ചത്. തുടര്ന്ന് ഹോട്ടലുകളില് പാര്പ്പിച്ച് സ്വര്ണക്കടത്തിന് നിര്ബന്ധിച്ചെന്നും പണവും സ്വര്ണവും തട്ടിയെടുത്തെന്നുമാണ് പരാതി.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളി ച്ചതായി വ്യക്തമാക്കിയിരിക്കുകയാണ് നടൻ ധർമജൻ ബോൾഗാട്ടി. പ്രതികള്ക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പ്രതികളില് ഒരാള് സിനിമാതാരം ധര്മ്മജന് ബോള്ഗാട്ടിയെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്ന്ന് താരത്തെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തു.
തന്റെ നമ്ബരില് തട്ടിപ്പ് സംഘം വിളിച്ചെന്ന് പറഞ്ഞ ധര്മ്മജന് ഷംനയുടെയും മിയയുടെയും നമ്ബരുകള് തന്നോട് ചോദിച്ചുവെന്നും വെളിപ്പെടുത്തി. തട്ടിപ്പ് സംഘം തന്നെയും കുടുക്കാന് ശ്രമിച്ചുവെന്നാണ് ധര്മ്മജന് ആരോപിക്കുന്നത്. പ്രൊഡക്ഷൻ കണ്ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























