കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളക്കലിന്റെ ഹര്ജി മാറ്റി; പ്രോസിക്യൂഷന് കോടതിയില് പറഞ്ഞത് ഇങ്ങനെ

കന്യാസ്ത്രീയെ ബലാല്സംഗം ചെയ്ത കേസില് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി വിധി പറയൽ മാറ്റിവച്ചു . പ്രതിക്കെതിരെ തെളിവുണ്ടന്നും പ്രഥമ വിവര റിപ്പോര്ട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ്പ് തന്നെ ബലാല്സംഘം ചെയ്തുവെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടന്നും പ്രോസിക്യൂഷന് കോടതിയില് വ്യക്തമാക്കുകയും ചെയ്തു . പ്രതി ജാമ്യത്തിലാണന്നും തെറ്റായ വിവരങ്ങള് ധരിപ്പിച്ച് കേസ് നീട്ടിക്കൊണ്ടുപോവാനാണ് ശ്രമമെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു .
പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി കോട്ടയം സെഷന്സ് കോടതി തള്ളിയതിനെ തുടര്ന്ന് സമര്പ്പിച്ച റിവിഷന് ഹര്ജിയാണ് ജസ്റ്റീസ് വി.ഷെര്സി പരിഗണിച്ചിരിക്കുന്നത് . തനിക്കെതിരെ തെളിവുകള് ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണന്നുമായിരുന്നു ബിഷപ്പിന്റെ വാദം. കേസിലെ വിചാരണയുടെ ഭാഗമായി ജൂലൈ ഒന്നിന് ബിഷപ്പ് കോട്ടയം കോടതിയില് ഹാജരാവണം എന്നും പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha

























