അയോധ്യയിലെ പള്ളി പൊളിക്കാനും രാജ്യത്തെമ്ബാടും മുസ്ലീങ്ങളെ വേട്ടയാടാനും ബിജെപിക്കും ആര്എസ്എസ്സിനും ഒത്താശ ചെയ്തുകൊടുക്കുകയാണ് നരസിംഹ റാവു ചെയ്തത്; വിമര്ശനവുമായി എം.എം മണി

അയോദ്ധ്യയിലെ പള്ളി പൊളിക്കാനും മുസ്ലീങ്ങളെ വേട്ടയാടാനും ബി.ജെ.പിക്കും ആര്.എസ്.എസിനും ഒത്താശ ചെയ്തുകൊടുക്കുകയാണ് നരസിംഹറാവു ചെയ്തതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. നരസിംഹ റാവുവിന്റെ ജന്മദിന ശതാബ്ദി ആഘോഷം ഇന്നലെ ആരംഭിച്ചിരിക്കെയാണ് അദ്ദേഹത്തിനെതിരെ രൂക്ഷവിമര്ശനവുമായി വൈദ്യുതി മന്ത്രിയുടെ ഫേസബുക്ക് പോസ്റ്റ്.
നരസിംഹറാവു പ്രധാനമന്ത്രിയായതിന് ശേഷമാണ് രാജ്യമൊട്ടാകെ വര്ഗീയത അപകടകരമായി വളര്ന്നതെന്നും എം.എം മണി ആരോപിച്ചു. ഇന്നലെ നരസിംഹറാവുവിനെ അനുകൂലിച്ച് ബി.ജെ.പി വക്താവ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കോണ്ഗ്രസും ഗാന്ധികുടുംബവും നരസിംഹറാവുവിനെ തിരസ്ക്കരിച്ചുവെന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. തൊട്ടുപിന്നാലെയാണ് കോണ്ഗ്രസ് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിനെതിരെ എം.എം മണി രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം ഇങ്ങനെ;
നരസിംഹ റാവുവിന്റെ ജന്മശതാബ്ദി കോണ്ഗ്രസ് നേതാക്കള് കൊണ്ടാടുകയാണ്. നരസിംഹറാവുവിന് ഒരു വിശുദ്ധ പരിവേഷം നല്കാന് ശ്രമിക്കുന്ന ഇക്കൂട്ടര് ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. അയോധ്യയിലെ പള്ളി പൊളിക്കാനും രാജ്യത്തെമ്ബാടും മുസ്ലീങ്ങളെ വേട്ടയാടാനും ബിജെപിക്കും ആര്എസ്എസ്സിനും ഒത്താശ ചെയ്തുകൊടുക്കുകയാണ് നരസിംഹ റാവു ചെയ്തത്. ഇത് കോണ്ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കള് ഓര്ക്കുന്നത് നന്നായിരിക്കും. അയോധ്യ പ്രശ്നത്തില് ജവഹര്ലാല് നെഹ്റു സ്വീകരിച്ച നിലപാടിന് വിരുദ്ധമായി പ്രവര്ത്തിച്ചതിനാലാണ് നരസിംഹ റാവുവിനു ശേഷം രാജ്യമാകെ വര്ഗീയത അപകടകരമായ നിലയിലേക്ക് ഉയര്ന്നത് എന്ന കാര്യവും മറക്കരുത്.
https://www.facebook.com/Malayalivartha

























