ചൈനയില് വീണ്ടും ലോക്ക്ഡൗണ്; രണ്ടാമതൊരു കൊവിഡ് വ്യാപനം ലക്ഷ്യം

ചൈനയില് വീണ്ടും ലോക്ക്ഡൗണ്. രാജ്യത്ത് വീണ്ടും വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്. രണ്ടാമതൊരു കൊവിഡ് ഘട്ടം രാജ്യത്തുണ്ടാകാതിരിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് ചൈന. കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്ത് 5,00,000 കടന്നു. അമേരിക്കയില് രോഗികളുടെ എണ്ണം കുത്തനെ കുതിച്ചുയരുമ്ബോഴും യൂറോപ്യന് രാജ്യങ്ങളില് ലോക്ക്ഡൗണ് ഇളവുകള് പ്രഖ്യാപിച്ചിരിക്കുകയാണ്.
മധ്യ ചൈനയില് ബീജിംഗിന് സമീപമുള്ള ഹീബെ പ്രവിശ്യയിലെ ആന്ക്സിന് കൗണ്ടിൽ സമ്ബൂര്ണ ലോക്ക്ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ 18 കേസുകളാണ് ഇവിടെ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണിലാക്കിയിരിക്കുന്നത് നാല് ലക്ഷം പേരെയാണ്. ആര്ക്കും പുറത്തിറങ്ങാന് അനുവാദമില്ല. അവശ്യ സാധനങ്ങളും മറ്റും വാങ്ങാന് ഒരു കുടുംബത്തില് നിന്നും ദിവസത്തില് ഒരു തവണ മാത്രം ഒരാള്ക്ക് പുറത്തിറങ്ങാന് അനുവാദമുണ്ട്. വാഹനങ്ങളെല്ലാം നിരോധിച്ചിരിക്കുകയാണ്. ബീജിംഗിന് തെക്ക് 150 കിലോമീറ്റര് അകലെയാണ് ആന്ക്സിന് സ്ഥിതി ചെയ്യുന്നത്.
ഈ മാസം ആദ്യം ബീജിംഗില് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ യുദ്ധകാലാടിസ്ഥാനത്തില് നിയന്ത്രണങ്ങള് പ്രാബല്യത്തില് വന്നിരുന്നു. ബീജിംഗിന്റെ തെക്ക് പടിഞ്ഞാറന് മേഖലയിലെ ഒരു മാര്ക്കറ്റില് നിന്നുമായിരുന്നു പുതിയ കേസുകളുടെ ഉത്ഭവ സ്ഥാനം. തൊട്ടടുത്തുള്ള ലിയോനിംഗ്, ഹീബെ പ്രവിശ്യകളിലും വൈറസ് വ്യാപനം നടന്നിട്ടുള്ളതായി കണ്ടെത്തിയതോടെ രാജ്യത്ത് കൊവിഡിന്റെ രണ്ടാം വരവിനെ തടയാനുള്ള മുന്നൊരുക്കങ്ങള് ആരംഭിക്കുകയായിരുന്നു. ബീജിംഗിലെ മാര്ക്കറ്റിന് സമീപമുള്ള 11 പ്രദേശങ്ങളില് ലോക്ക്ഡൗണ് പ്രഖ്യാപിച്ചിരുന്നു. ഇവിടേക്ക് പ്രവേശിക്കാനോ ഇവിടം വിട്ട് പോകാനോ ആര്ക്കും അനുവാദമില്ല. പ്രദേശവാസികളെ പ്രത്യേക മെഡിക്കല് സംഘം പരിശോധിച്ചു. പ്രദേശവാസികള്ക്ക് ആവശ്യമായ ആഹാരവും അവശ്യവസ്തുക്കളും വീടുകളിലെത്തിച്ചു നല്കും. ബീജിംഗിലുടനീളം 193 ടെസ്റ്റിംഗ് ബൂത്തുകള് സ്ഥാപിച്ച് വ്യാപകമായി വൈറസ് സാന്നിദ്ധ്യം കണ്ടെത്താനുള്ള ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്തി. 48 മണിക്കൂറിനുള്ളില് ബീജിംഗില് 76,000 ത്തിലധികം പേരെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയതായി അധികൃതര് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























