പൊന്നാനിയില് ട്രിപ്പിള് ലോക്ക്ഡൗണ്; സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 118

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മുതല് ജൂലൈ ആറു വരെ ട്രിപ്പിള് ലോക്ക്ഡൗണ് നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 118 ആയി.
ധാരാളമായി കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്ത മേഖലകളില് വ്യാപകമായി പരിശോധന നടത്തും. രോഗലക്ഷണമുള്ളവര്, ആരോഗ്യപ്രവര്ത്തകര്, ബാങ്ക് ജീവനക്കാര്, ഓട്ടോടാക്സി ഡ്രൈവര്മാര് എന്നിവര്ക്കു ലക്ഷണങ്ങളില്ലെങ്കിലും പരിശോധന നടത്തും. മാര്ക്കറ്റുകളിലും പരിശോധനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 121 പേര്ക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 79 പേര് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി മെഡിക്കല് കോളജില് മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























