സൈബര് തട്ടിപ്പില് അശ്ലീല ദൃശ്യങ്ങള് കൈമാറാന് ഉപയോഗിക്കുന്നത് നൂതന സാങ്കേതിക വിദ്യ

സാങ്കേതികത്വത്തിന്റെ പുതിയ സാധ്യതകള് സൈബര് തട്ടിപ്പുകാര്ക്ക് സഹായമാകുന്നു. നമ്പര് വെളിവാക്കാതെ ഉപയോഗിക്കാന് കഴിയുന്ന ടെലഗ്രാം പോലുള്ള പുതിയ ആപൂക്കൾ ഉപയോഗിച്ചാണ് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാജ ഐപി നമ്പര്, വ്യാജ ഫോണ് നമ്പരുകള് എന്നിവ ഉപയോഗിച്ച് നടത്തുന്ന ഇത്തരം പ്രവർത്തികൾ കണ്ടുപിടിക്കാതെ പോകുന്നത് ഇക്കൂട്ടർ മുതലെടുക്കുന്നു
ഒരു ലാപ് ടോപ് ഉപയോഗിച്ച് ഒരു സൈബര് ക്രൈം ചെയ്താല് ആ വ്യക്തിയിലേക്ക് എത്താന് പൊലീസിനെ സഹായിക്കുന്നത് ലാപിന്റെ ഐപി അഡ്രസാണ്. എന്നാല് ഐ പി ഐഡി മറച്ചുവെച്ച് വിപിഎന്, പ്രോക്സി ഐപി എന്നീ സാങ്കേതിക വിദ്യയിലൂടെ വ്യജ ഐ പി ഉപയോഗിച്ചും ഇപ്പോള് പ്രവര്ത്തിക്കാന് കഴിയും.
വാട്ട്സ് ആപ്പ്, ടെലഗ്രാം എന്നിവ ഫോണ് നമ്പര് ഉപയോഗിച്ചുള്ള ആപ്ലിക്കേഷന് ആയതിനാല് ഫോണ് നമ്പര് ഉപയോഗിച്ചും കുറ്റവാളികളിലേക്കെത്താം. എന്നാല് ഇപ്പോള് വ്യാജ ഫോണ് നമ്പരുകളും വാങ്ങാന് ലഭിക്കും.
ഫോണ് നമ്പര് മറച്ചുവെച്ച് പ്രവര്ത്തിക്കാന് കഴിയുന്ന ടെലഗ്രാം ആണ് അശ്ലീല ചിത്ര വിപണിയിൽ മുന്നിട്ട് നിൽക്കുന്നത് .. ഫെയ്സ്ബുക്ക്, വാട്ട്സ് ആപ് തുടങ്ങിയ ആപ്പുകള് കുട്ടികളുടെ ലൈംഗിക ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല. അതിനാല് മറ്റു പേരുകളില് തുടങ്ങുന്ന ഗ്രൂപ്പുകളാണ് ഇത്തരം വീഡിയോകള് കൈമാറാന് ഉപയോഗിക്കുക. സൈബര് തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണത്തില് പൊലീസിന് വെല്ലുവിളിയാകുന്നത് ഇത്തരം പുതിയ സാങ്കേതിക സാധ്യതകളാണ്.
https://www.facebook.com/Malayalivartha

























