കോവിഡ് പശ്ചാത്തലത്തില് നിര്ത്തിവെച്ച ലേണേഴ്സ് ടെസ്റ്റ് നാളെ മുതല് പുനരാരംഭിക്കുന്നു... ടെസ്റ്റ് ഓണ്ലൈനായാണ് നടത്തുക

കോവിഡ് പശ്ചാത്തലത്തില് നിര്ത്തിവെച്ച ലേണേഴ്സ് ടെസ്റ്റ് ബുധനാഴ്ച മുതല് പുനരാരംഭിക്കുന്നു. ഓണ്ലൈനായാണ് ടെസ്റ്റ് നടത്തുക. അപേക്ഷകര്ക്ക് കമ്പ്യൂട്ടറോ മൊബൈല് ഫോണോ ഉപയോഗിച്ച് പരീക്ഷയില് പങ്കെടുക്കാം. പരീക്ഷ പാസാകുന്നവര്ക്ക് ഓണ്ലൈനിലൂടെ തന്നെ ലേണേഴ്സ് ലൈസന്സും ലഭ്യമാക്കാനാണ് തീരുമാനം. ഗതാഗത വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാല് ഇത്തരത്തില് പരീക്ഷ നടത്തുന്നതില് അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചിലര് രംഗത്തെത്തിയിട്ടുണ്ട്.
ലൈസന്സിന് വേണ്ടി അപേക്ഷിക്കുന്നവര് ആര്.ടി.ഒ ഓഫീസില് നേരിട്ടെത്തിയാണ് ലേണേഴ്സ് പരീക്ഷകള് എഴുതേണ്ടത്. ഉദ്യോഗസ്ഥരുടെ മേല് നോട്ടത്തില് നടക്കുന്ന പരീക്ഷകളില് അപേക്ഷകര്ക്ക് ഒരു തരത്തിലുള്ള ക്രമക്കേടുകളും നടത്താനാകില്ലായിരുന്നു.
https://www.facebook.com/Malayalivartha

























