അടിയാധാരത്തില് വഴി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വീട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തി കെട്ടിയടച്ചു; മതില് കടക്കാന് ആശ്രയം ഏണി!

കോഴിക്കോട് മാങ്കാവ് 34-ാം വാര്ഡില് മാങ്കാവ്പൊക്കുന്ന് റോഡില് കടുപ്പിനി വളവിനു നോര്ത്തില് മേത്തല്തൊടി ബാലന്റെ കുടുംബം വഴിയി്ല്ലാതെ ദുരിതത്തിലായി. മുന്പുണ്ടായിരുന്ന വഴി അടച്ചതോടെയാണ് ബുദ്ധിമുട്ടിലായത്.
100 മീറ്റര് അകലെ പോയി വെള്ളം കൊണ്ടുവരുന്നതും മറ്റും വീടിന്റെ ചുറ്റുമതിലിലൂടെ ഏണി വെച്ചു കയറിയിറങ്ങിയാണ്. 1997-ല് ബാലന് വീട് വച്ചപ്പോള് വീട്ടിലേക്ക് ഉണ്ടായിരുന്ന വഴി പിന്നീട് സ്വകാര്യ വ്യക്തി കെട്ടിയടച്ച് നിര്മാണം നടത്തുകയായിരുന്നെന്ന് ബാലന് പരാതിപ്പെട്ടു.
ഒരിക്കല് വീട്ടിലെ അംഗത്തിന് അസുഖം ബാധിച്ചപ്പോള് കെട്ടി ഉയര്ത്തിയാണ് പുറത്ത് എത്തിച്ചതെന്ന് ഗൃഹനാഥ പറഞ്ഞു. അടിയാധാരത്തിലും മറ്റും വഴി വ്യക്തമാക്കിയിട്ടുണ്ടെന്നും ബാലന് പറഞ്ഞു.
https://www.facebook.com/Malayalivartha

























