ലോക്ഡൗണ് കാലത്ത് ഇന്റര്നെറ്റിലൂടെ കള്ളനോട്ട് നിര്മാണം പഠിച്ചു, പകല് ഹോട്ടല് ജോലി, രാത്രി കള്ളനോട്ടടി, യുവാവ് പിടിയില്!

മലപ്പുറം കൊണ്ടോട്ടിയില് തമിഴ്നാട് ഗൂഡല്ലൂര് പള്ളിപ്പടി സ്വദേശി സതീഷിനെ (24) കള്ളനോട്ടുകളും നോട്ടുനിര്മാണ വസ്തുക്കളുമായി പൊലീസ് കസ്റ്റഡിയിലെടുത്തു. 200 രൂപയുടെ 20 കള്ളനോട്ടുകളാണു പിടികൂടിയത്. മഞ്ചേരി കാരക്കുന്നിലെ താമസ സ്ഥലത്തുനിന്ന് കംപ്യൂട്ടര്, നോട്ട് നിര്മാണത്തിനുള്ള പേപ്പറുകള് തുടങ്ങിയവയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കേരളത്തിലെ വിവിധ ഹോട്ടലുകളില് ജോലി ചെയ്തിരുന്ന സതീഷ്, കള്ളനോട്ട് നിര്മാണം പഠിച്ചത് ലോക്ഡൗണ് സമയത്ത് ഇന്റര്നെറ്റ് വഴിയാണെന്നു കരുതുന്നതായി പൊലീസ്. തുടര്ന്ന് നിര്മാണത്തിനുള്ള കംപ്യൂട്ടറും മറ്റും വാങ്ങി കാരക്കുന്നിലെ താമസ സ്ഥലത്ത് എത്തിച്ചു. അവിടെ 2 മാസത്തോളമായി ഹോട്ടല് തൊഴിലാളികള് ഇല്ലാതിരുന്നത് അനുകൂല സാഹചര്യമായി. 200 രൂപയുടെയും 500 രൂപയുടെയും നോട്ടുകളാണു നിര്മിച്ചിരുന്നതെന്നും ജില്ലയിലെ പെട്രോള് പമ്പുകള്, ബാറുകള്, പലചരക്കുകടകള് എന്നിവ കേന്ദ്രീകരിച്ചാണ് ഇവ ചെലവാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
ഗൂഡല്ലൂര് സ്വദേശിയായ സതീഷ്, 2011-ല് പിതാവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടു തടവിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്തെ ഹോട്ടല് ജോലി കഴിഞ്ഞു രാത്രിയിലെത്തി നോട്ടു നിര്മിക്കും. പുലര്ച്ചെ അതുമായി മടങ്ങും. കൂടുതലും 200 രൂപയുടെ നോട്ടുകളായതിനാല് വേഗത്തില് ചെലവാക്കാനായി എന്ന് പോലീസ് അറിയിച്ചു.
സിഐ കെ.എം.ബിജു, എസ്ഐ വിനോദ് വലിയാട്ടൂര്, ില്ലാ ആന്റി നര്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുല് അസീസ് കാര്യോട്ട്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണന് മാരാത്ത്, പി.സഞ്ജീവ്, കൊണ്ടോട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ പി.കെ.അജയന്, എ.സ്മിജു, എസ്.എ.മുഹമ്മദ് ഷാക്കിര് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. കോടതി റിമാന്ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























